ദോഹ: പ്രാദേശിക ബാങ്കുകളിൽ നിന്ന് പഴയ നോട്ട് മാറ്റി പുതിയത് വാങ്ങാമെന്ന് ഖത്തർ സെൻട്രൽ ബാങ്ക്. നാലാം സീരീസ് നോട്ടുകൾ മാറ്റി പുതിയവ വാങ്ങാനാണ് അവസരമൊരുക്കിയിട്ടുള്ളത്. 50,000 റിയാലിനു മുകളിലാണെങ്കിൽ ഉറവിടം വെളിപ്പെടുത്തണമെന്നാണ് നിർദ്ദേശം. അക്കൗണ്ടുള്ള ബാങ്കുകളിൽ നിന്നു തന്നെ പഴയ നോട്ട് മാറ്റിയെടുക്കാം.
Read Also: ശ്രീറാം വെങ്കിട്ടരാമന് അധിക ചുമതല: കെഎംഎസ്‍സിഎൽ എംഡിയായി പുതിയ നിയമനം
ബാങ്കുകളിൽ അക്കൗണ്ട് ഇല്ലാത്തവർ പ്രാദേശിക ബാങ്കുകളെ സമീപിക്കണം. ബാങ്കുകളിൽ നോട്ട് മാറ്റാൻ കഴിയാത്തവർ ഖത്തർ സെൻട്രൽ ബാങ്കിനെ സമീപിക്കണം. വിദേശങ്ങളിൽ നിന്നെത്തിയ സന്ദർശകർക്കും പഴയ നോട്ടു മാറ്റാൻ പ്രാദേശിക ബാങ്കുകളെ അല്ലെങ്കിൽ ഖത്തർ സെൻട്രൽ ബാങ്കിനെ സമീപിക്കാം. എന്നാൽ ഇവരുടെ കൈവശം രാജ്യത്തിന്റെ പ്രവേശന കവാടത്തിലെ കസ്റ്റംസ് ജനറൽ അതോറിറ്റിയിൽ നിന്നുള്ള ഡിസ്‌ക്ലോഷർ രേഖയുണ്ടാകണം.
Read Also: പൊലീസിന് കിട്ടിയ ഗൂര്‍ഘ കാനന മധ്യത്തിലെ ക്ഷേത്രത്തില്‍: പൂജയും മാലചാര്‍ത്തലും നടത്തി, വിവാദം
Post Your Comments