Latest NewsCricketNewsSports

ഇന്ത്യയ്ക്ക് ടി20 പരമ്പര: വെസ്റ്റ് ഇന്‍ഡീസിനെ എട്ട് റൺസിന് തകർത്തു

മുംബൈ: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തി ഇന്ത്യ പരമ്പര സ്വന്തമാക്കി. കൊൽക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ എട്ട് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടി.

മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുക്കാനെ സാധിച്ചൊള്ളു. ഇന്ത്യന്‍ ബൗളര്‍മാരുടെ മികച്ച ബൗളിംഗ് പ്രകടനമാണ് വിന്‍ഡീസിനെ തോല്‍വിയിലേക്ക് തള്ളിവിട്ടത്. നേരത്തെ റിഷഭ് പന്ത് (52), വിരാട് കോഹ്ലി (52) എന്നിവരുടെ ബാറ്റിംഗ് മികവാണ് ഇന്ത്യയെ പൊരുതാനുള്ള സ്‌കോറിലേക്ക് നയിച്ചത്.

Read Also:- കാസ്റ്റ് അയൺ പാത്രത്തിലെ പാചകം നൽകും ഗുണങ്ങൾ!

വിൻഡീസ് നിരയിൽ നിക്കോളാസ് പൂരന്റെയും റോമാന്‍ പവലിന്റെയും ഉജ്ജ്വല ബാറ്റിംഗ് വെടിക്കെട്ട് നടത്തിയെങ്കിലും 10 റണ്‍സ് അകലെ ഇന്നിംഗ്സ് അവസാനിച്ചു. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന നൂറ് റണ്‍സിന്റെ കൂട്ടുകെട്ട് വിജയ പ്രതീക്ഷ നൽകിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാരുടെ കൃത്യയാര്‍ന്ന ബൗളിംഗിന് മുന്നിൽ ഫലം കണ്ടില്ല. പൂരന്‍ 41 പന്തില്‍ 62 റണ്‍സും, റോമന്‍ പവല്‍ 68 റണ്‍സ് നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button