KeralaNattuvarthaLatest NewsIndiaNews

സർക്കാരിന്റെ പൊള്ളത്തരങ്ങളാണ് നയപ്രഖ്യാപനത്തിൽ ഉണ്ടായിരുന്നത്, ഗവർണറും അതിന് ഒത്താശ ചെയ്തു: വെൽഫയർ പാർട്ടി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തിനെതിരെ രൂക്ഷ വിമർശനവുമായി വെൽഫയർ പാർട്ടി. പൊള്ളയായ അവകാശവാദങ്ങള്‍ മാത്രമാണ് ഗവര്‍ണര്‍ നടത്തിയ നയപ്രസംഗത്തിലുള്ളതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം വിമർശിച്ചു.

Also Read:ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് – എടികെ മോഹൻ ബഗാൻ പോരാട്ടം

‘മഹാമാരിയുടെ കാലത്ത് പ്രവാസികളും സാധാരണക്കാരും പ്രതിസന്ധിയിലായപ്പോഴും കോവിഡിനെ വിജയകരമായി പ്രതിരോധിച്ചുവെന്നും ജനങ്ങളോടൊപ്പം നിന്നു എന്നുമുള്ള സര്‍ക്കാരിന്റെ അവകാശവാദത്തെ ആവര്‍ത്തിക്കുകയാണ് ഗവര്‍ണര്‍ ചെയ്തത്. കെ–റെയില്‍ പദ്ധതിയെ തികച്ചും തെറ്റിദ്ധാരണ പരത്തുന്ന സ്വഭാവത്തില്‍ പ്രകൃതി സൗഹൃദമെന്നും അനിവാര്യമെന്നുമുള്ള നിലപാട് ഇരട്ടത്താപ്പാണ്. എല്ലാവര്‍ക്കും ഭൂമിയും വീടും നല്‍കുമെന്ന ഒഴുക്കന്‍ പ്രയോഗമല്ലാത്ത അതിനായി എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാന്‍ പ്രഖ്യാപനത്തില്‍ സാധിച്ചിട്ടില്ല. ഇതിലൂടെ പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ് സര്‍ക്കാരും ഗവര്‍ണറും ശ്രമിച്ചത്’, ഹമീദ് വാണിയമ്പലം ചൂണ്ടിക്കാട്ടി.

‘ഇടതു സര്‍ക്കാര്‍ നടത്തിയ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെച്ച്‌ സര്‍ക്കാര്‍ വലിയ മുന്നേറ്റം നടത്തിയെന്ന് കേരളത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചത്. കേന്ദ്രത്തിനെതിരെ ചില വിമര്‍ശനങ്ങള്‍ കേവലം പ്രഹസനങ്ങള്‍ മാത്രമാണ്. കേന്ദ്ര – സംസ്ഥാന ഭരണതലപ്പത്തുള്ളവരുടെ ഒത്തുകളിയാണ് ഇവിടെ നടക്കുന്നത്. സംസ്ഥാനത്തെ വ്യവസായ സൗഹൃദ പ്രദേശമാക്കി മാറ്റുമെന്ന നയപ്രഖ്യാപനത്തിന് ക്രിയാത്മകമായ എന്തെങ്കിലും ചുവടുകളെ കുറിച്ച്‌ പറയാന്‍ കഴിയുന്നില്ല. ചുരുക്കത്തില്‍, ഗവര്‍ണറും സര്‍ക്കാരും ചേര്‍ന്ന് നടത്തുന്ന എലിയും പൂച്ചയും കളിയാണ് ഇന്ന് നടന്ന നയപ്രസംഗം.

ലോകായുക്ത അധികാരത്തെ വെട്ടിച്ചുരുക്കുന്നതിന് വേണ്ടി ഗവര്‍ണറുമായി ചേര്‍ന്ന് നടത്തിയ വഞ്ചനാപരമായ രീതി തികച്ചും ജനാധിപത്യ വിരുദ്ധമാണ്. തന്റെ സംഘ്പരിവാര്‍ വിധേയത്വം പൂര്‍ണമായി തെളിയിച്ചു കൊണ്ടാണ് ഗവര്‍ണര്‍ സര്‍ക്കാറിനോട് നിലപാടുകള്‍ സ്വീകരിക്കുന്നത്. എന്നാല്‍, അതിനെതിരെ ശക്തമായ പ്രതികരണം അറിയിക്കുന്നതിന് പകരം ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്’, അദ്ദേഹം വ്യക്തമാക്കി.

‘ഗവര്‍ണറുടെ അഡിഷണല്‍ പി.എ ആയി ബി.ജെ.പി സംസ്ഥാന സമിതി അംഗം ഹരി എസ്. കര്‍ത്തയെ നിയമിച്ചുള്ള ഉത്തരവിനൊപ്പം സര്‍ക്കാരിന്റെ വിയോജിപ്പും അറിയിച്ച്‌ പൊതുഭരണ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ നല്‍കിയ കത്ത് പ്രകോപിതനായ ഗവര്‍ണറെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി ഉദ്യോഗസ്ഥനെ ബലികൊടുക്കുന്ന നിലപാട് പ്രതിഷേധാര്‍ഹമാണ്. ഗവര്‍ണറും സര്‍ക്കാറും ചേര്‍ന്നു നടത്തുന്ന ഇത്തരം അസാധാരണവും നാടകീയവുമായ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണം’, അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button