KeralaLatest NewsNewsIndia

ഡിഐജി പൊലീസ് ക്ലബില്‍ വന്നാല്‍ അവരെ വിളിപ്പിക്കും, പൊലീസില്‍ വനിതകള്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു: ആര്‍ ശ്രീലേഖ

കൊച്ചി: സംസ്ഥാനത്തെ ഞെട്ടിച്ച് മുന്‍ ഡി.ജി.പി ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തൽ. കേരള പോലീസിനെതിരെ ഗുരുതരമായ ആരോപണമാണ് ശ്രീലേഖ ഉന്നയിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്ക് പൊലീസില്‍ രക്ഷയില്ല എന്നും ഒരു ഡിഐജി വനിതാ എസ്.ഐയെ ദുരുപയോഗം ചെയ്തത് തനിക്ക് നേരിട്ടറിയാമെന്നും ഇവർ വെളിപ്പെടുത്തുന്നു. മനോരമ ന്യൂസ് നേരെ ചൊവ്വേയിലാണ് ശ്രീലേഖയുടെ വെളിപ്പെടുത്തല്‍. സംസ്ഥാന പൊലീസില്‍ വനിതാ ഓഫീസര്‍മാര്‍ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നാണ് ഇവർ പറയുന്നത്.

Also Read:‘എങ്ങനെ പെരുമാറണമെന്ന് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ കണ്ട് പഠിക്കണം’: വി.ഡി സതീശനെതിരെ ഗവര്‍ണർ

ഡിഐജി പൊലീസ് ക്ലബില്‍ വന്നാല്‍ അവരെ വിളിപ്പിക്കുമെന്ന് വെളിപ്പെടുത്തിയ ശ്രീലേഖ, ഏത് പുരുഷ ഓഫീസറിനോടാണ് ഇക്കാര്യം അവര്‍ക്ക് പറയാന്‍ സാധിക്കുക എന്നും ചോദിക്കുന്നു. ഒരു സ്ത്രീയത് കൊണ്ടാണ് ഇരയാക്കപ്പെട്ട വനിതാ പോലീസ് അവർക്ക് സംഭവിച്ചത് തന്നോട് പറഞ്ഞതെന്നും ശ്രീലേഖ വ്യക്തമാക്കുന്നു. രാഷ്ട്രീയ പിന്‍ബലമുള്ള പൊലീസ് ഓഫീസര്‍മാര്‍ക്ക് അഴിമതി ഉള്‍പ്പെടെ എന്തുമാകാം. അഴിമതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെ ഒരു മുഖ്യമന്ത്രി പരസ്യമായി പിന്തുണച്ച സാഹചര്യമുണ്ടായിട്ടുണ്ടെന്നും ശ്രീലേഖ.

തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിലും മുൻ ഡി.ജി.പി പ്രതികരിക്കുന്നു. ജയില്‍ ഡിജിപിയായിരിക്കേ ആലുവ ജയിലില്‍ നടന്‍ ദിലീപിന് നല്‍കിയത് റിമാന്‍ഡ് പ്രതിക്കുള്ള മാനുഷിക പരിഗണന മാത്രമാണെന്നും ശ്രീലേഖ പറഞ്ഞു. ക്രമസമാധാന ചുമതലയുള്ള ഡിജിപിയാകാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ഫയര്‍ ഫോഴ്‌സ് ഡിജിപിയായിരിക്കേ യാത്രയയപ്പ് വേണ്ടെന്ന് വച്ചത് അതുവരെ നേരിട്ട അവഗണന കൊണ്ടാണെന്നും ഇവർ വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button