Latest NewsNewsIndia

ബീഹാറിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ചു

പറ്റ്‌ന: ബീഹാറില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ചു. ജയനഗറിൽ നിന്ന് ഡൽഹിയിലേക്ക് സർവ്വീസ് നടത്തുന്ന സ്വതന്ത്രത സേനാനി എക്‌സ്പ്രസിലാണ് തീപിടിച്ചത്. ട്രെയിനിന്റെ മൂന്ന് കോച്ചുകളിലാണ് തീ പടർന്നത്. രണ്ട് കോച്ചുകളിൽ പടർന്ന തീ മൂന്നാമത്തെ കോച്ചിലേക്കും വ്യാപിക്കുകയായിരുന്നുവെന്ന് ഈസ്റ്റേൺ റെയിൽവേ വൃത്തങ്ങൾ പറഞ്ഞു.

രാവിലെ 9 മണിയോടെയായിരുന്നു സംഭവം. തുടർന്ന് അഗ്നിശമന സേന യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. 9.50 ഓടെ തീ പൂർണമായി അണച്ചതായി റെയിൽവേ അറിയിച്ചു. തീപിടിക്കാനുളള കാരണം വ്യക്തമായിട്ടില്ല. ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read Also  :  യുഎഇയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് സ്ഥിരീകരിച്ചത് 790 കേസുകൾ

കോച്ചുകളിൽ തീ ആളിപ്പടരുന്നതിന്റെയും വലിയ തോതിൽ പുക തീവണ്ടിയുടെ ജനാലകളിൽ കൂടി പുറത്തേക്ക് വരുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആളുകൾ ഇല്ലാത്തതിനാലാണ് വലിയ ദുരന്തം ഒഴിവായത്.  തീ അണയ്‌ക്കാൻ പോലീസിന്റെയും സഹായം  ലഭ്യമായതായി റെയിൽവേ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button