Latest NewsIndia

ജന്മദിനത്തിൽ കെസിആറിന്റെ ചിത്രം കഴുതയുടെ മുഖത്ത് പതിപ്പിച്ച കോൺഗ്രസ് നേതാവ് മോഷണക്കുറ്റത്തിന് അറസ്റ്റിൽ

കഴുതയുടെ മുഖത്ത് കെസിആറിന്റെ ചിത്രം പതിപ്പിച്ചാണ് എൻഎസ്യുഐ പ്രസിഡന്റായ വെങ്കട്ട് ബൽമൂർ തെലങ്കാന മുഖ്യമന്ത്രിയുടെ ജന്മദിനം ആഘോഷിച്ചത്.

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ പിറന്നാൾ ദിനത്തിൽ കഴുതയുടെ മുഖത്ത് അദ്ദേഹത്തിന്റെ ഫോട്ടോ ഒട്ടിച്ചു കേക്ക് മുറിച്ച് ആഘോഷിച്ച കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. ഫെബ്രുവരി 17നാണ് വ്യത്യസ്തമായ കേക്ക് മുറിക്കൽ ആഘോഷം നടത്തി. എന്നാൽ രാത്രിയായതോടെ വെങ്കട്ട് ബൽമൂർ അറസ്റ്റിലായി. ടിആർഎസ് നേതാക്കളുടെ പരാതിയിന്മേലായിരുന്നു അറസ്റ്റ്.

കഴുതയുടെ മുഖത്ത് കെസിആറിന്റെ ചിത്രം പതിപ്പിച്ചാണ് എൻഎസ്യുഐ പ്രസിഡന്റായ വെങ്കട്ട് ബൽമൂർ തെലങ്കാന മുഖ്യമന്ത്രിയുടെ ജന്മദിനം ആഘോഷിച്ചത്. വെങ്കിട്ടിനെതിരെ കഴുതയെ മോഷ്ടിച്ചു എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കഴുതയുടെ മുഖത്ത് കെസിആറിന്റെ ചിത്രം പതിപ്പിച്ച ഫോട്ടോയും ഇയാൾ ട്വിറ്ററിൽ പങ്കുവെച്ചു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കർഷകരുടെയും വിദ്യാർത്ഥികളുടെയും തൊഴിൽ രഹിതരായ യുവാക്കളുടെയും ജീവിതം തകർത്തതിനും പൊള്ളയായ വാഗ്ദാനങ്ങളും വ്യാജ പ്രചരണങ്ങളും നടത്തിയതിനുമാണ് ഇത്തരത്തിൽ മുഖ്യമന്ത്രിയുടെ ജന്മദിനം ആഘോഷിക്കുന്നതെന്ന് വെങ്കട്ട് ബൽമൂർ പ്രതികരിച്ചിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട ആറ് കോൺഗ്രസ് നേതാക്കൾക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

 

 

shortlink

Post Your Comments


Back to top button