ന്യൂഡൽഹി: അഹമ്മദാബാദ് സ്‌ഫോടനത്തിൽ പ്രത്യേക ഹൈക്കോടതി വധശിക്ഷയ്ക്ക് വിധിച്ചവരിൽ മൂന്ന് മലയാളികളുമുണ്ട്. ഷിബിലിയും ശാദുലിയും അൻസ്വാർ നദ് വിയും. വിധി പുറത്തുവന്നതിന് പിന്നാലെ ഇവരെ നിരപരാധികളാക്കി കൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളും പ്രചരിച്ചു തുടങ്ങി. തങ്ങളുടെ കുട്ടികൾ നിരപരാധികളാണെന്ന് ബന്ധുക്കൾ പറയുന്നു. ഷിബിലിയും ശാദുലിയും ജയിലിലായിരുന്നപ്പോഴാണ് സ്ഫോടനം നടന്നതെന്ന അവകാശവാദവുമായി പിതാവ് അബ്ദുല്‍ കരീം രംഗത്ത് വന്നിരുന്നു. ക്രൂരമായ ഒരു കൃത്യം ചെയ്‌തെന്ന് തെളിയിക്കപ്പെട്ട കുറ്റവാളികൾക്കായി വാദിക്കുന്നവരെ രൂക്ഷമായി വിമർശിക്കുകയാണ് സോഷ്യൽ മീഡിയ. കൊന്നവർക്കാണ് കേരളത്തിൽ എപ്പോഴും മാർക്കറ്റെന്നും ബോംബ് പൊട്ടിയും കത്തിക്കുത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കുമൊന്നും പ്രബുദ്ധ കേരളത്തിൽ മാർക്കറ്റില്ലെന്ന ആരോപണവും രൂക്ഷമായി ഉയരുന്നുണ്ട്.
Also Read:പത്തനംതിട്ടയിൽ സി.പി.എം – സി.പി.ഐ സംഘർഷം രൂക്ഷം: എൽ.ഡി.എഫ് പരിപാടികൾ ബഹിഷ്കരിച്ച് സി.പി.ഐ
56 മനുഷ്യരെ ഇല്ലാതാക്കിയ, ഇരുനൂറിലധികം പേർക്ക് ഗുരുതരമായ പരിക്കുകൾ ഏൽപ്പിച്ച, നൂറുകണക്കിന് ആളുകളുടെ ജീവനോപാധികൾ ഇല്ലാതാക്കിയവരെ നീതിപീഠം വധശിക്ഷയ്ക്ക് വിധിക്കുമ്പോൾ സങ്കടവും പ്രതിഷേധവുമായി മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന ആവശ്യമായി രംഗത്തെത്തുന്നവർ രാജ്യത്തിന് തന്നെ ആപത്താണെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. കുറ്റവാളികളെ ന്യായികരിക്കാനും അവർക്ക് വേണ്ടി വാദിക്കാനും പ്രാർത്ഥിക്കാനും നിരവധി ആളുകളുള്ള ഈ പ്രബുദ്ധ കേരളത്തെ കണ്ട് പഠിക്കരുത് എന്നാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞതെന്ന് ഇനിയെങ്കിലും ചിലർ മനസിലാക്കണം എന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം.
മതേതരത്വവും ജനാധിപത്യവും ജനാധിപത്യത്തിന്റെ സ്തംഭങ്ങളും പരസ്പര സാഹോദര്യവും സംരക്ഷിക്കാൻ അഹോരാത്രം പ്രയത്നിക്കുന്ന പ്രബുദ്ധരായ ഇവിടുത്തെ കമ്യൂണിസ്റ്റ്, കോൺഗ്രസ് നേതാക്കളിൽ ആരെങ്കിലും മലയാളികൾ ഉൾപ്പെടുന്ന ഈ വിധിയിൽ നിലപാട് അറിയിക്കുകയോ പ്രതികരിക്കുകയോ ചെയ്തോ എന്നന്വേഷിച്ചാൽ നിരാശയായിരിക്കും ഫലം. കുറ്റവാളികളുടെ മനുഷ്യാവകാശത്തെപ്പറ്റി മാത്രം ബോധ്യമുള്ളവർക്ക് സ്‌ഫോടനത്തിൽ ചിതറിത്തെറിച്ചു പോയവരെയോ ശിഷ്ടജീവിതം നരകയാതന അനുഭവിച്ചവരെയോ ഓർമ്മ കാണില്ല. 2008 ൽ ചോരകൊണ്ട് മൂടിയ അഹമ്മദാബാദ് നഗരത്തെക്കുറിച്ച് കേട്ട് കേൾവി പോലുമുണ്ടാകില്ല.
Also Read:രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വെണ്ടയ്ക്ക!
അഹമ്മദാബാദ് കേസിൽ കോടതി വധശിക്ഷയ്ക്ക് വിധിച്ച ഈരാറ്റുപേട്ടയിൽ നിന്നുള്ള ഇരട്ടകളുടെ ബന്ധുക്കൾ ‘തങ്ങളുടെ കുട്ടികൾ നിരപരാധികൾ’ ആണെന്നാണ് ഇപ്പോഴും പറയുന്നത്. എന്നാൽ, അവർ ചെയ്ത പല കുറ്റങ്ങളും ഞെട്ടലോടെയാണ് എല്ലാവരും കേൾക്കുന്നത്. ഇന്ത്യയെ ഞെട്ടിച്ച സ്ഫോടനക്കേസിന് പിന്നാലെ, അറസ്റ്റിലായ ഇവർക്കെതിരെ മറ്റൊരു കേസ് കൂടി ഉണ്ടായി. അതീവസുരക്ഷയോടെ പ്രത്യേകമായി പാർപ്പിച്ചിരുന്ന ജയിലിൽ നിന്നും ഇവർ രക്ഷപെടാനായി തുരങ്കമുണ്ടാക്കിയിരുന്നു. അതിന് നേതൃത്വം നൽകിയത് മലയാളികളായിരുന്നു.
ഇന്ന്, കുറ്റവാളികളെ പരസ്യമായി ന്യായീകരിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. നമ്മുടെ സാമൂഹിക ചുറ്റുപാടുകൾ അവർക്ക് അതിനുള്ള ധൈര്യം നൽകുന്നു. ഓർക്കണം, ആ സംഭവ പരമ്പരയിൽ വിവിധ കുടുംബങ്ങൾക്ക് നഷ്ടപ്പെട്ടത് ഉറ്റവരായ 56 പേരെയാണ്. പരിക്ക് പറ്റിയവരുടെ എണ്ണം നാലിരട്ടിയിൽ അധികം. അവർക്കു വേണ്ടിയല്ല ഇക്കൂട്ടരുടെ വാദം. നീണ്ട നിയമപോരാട്ടത്തിൽ കുറ്റം തെളിയിക്കപ്പെട്ടവർക്ക് വേണ്ടിയാണ്. പ്രബുദ്ധ കേരളമാണ് കേട്ടോ, പ്രബുദ്ധ കേരളം! നിയമസഭയിൽ ഒരു ഭരണ പ്രതിപക്ഷ ഐക്യനിരയുടെ മതേതര സംയുക്ത പ്രമേയത്തിന് സാദ്ധ്യത ഉണ്ടോയെന്ന പരിഹാസവും ഉയരുന്നുണ്ട്. കോടതി വധശിക്ഷയ്ക്ക് വിധിച്ചവരെ ന്യായീകരിച്ചും വെള്ളപൂശിയും നിരപരാധികളെന്ന തരത്തിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഭയാനകമായ അവസ്ഥയാണ് എന്ന് രാഷ്ട്രീയ നിരീക്ഷകർ അടക്കമുള്ളവർ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ ഇപ്പോൾ മതത്തിന്റെ തണലിൽ എന്തും പറയാമെന്ന അവസ്ഥയാണെന്ന് ഇക്കൂട്ടർ വിമർശിക്കുന്നു.
Post Your Comments