തിരുവനന്തപുരം: അഹമ്മദാബാദ് സ്‌ഫോടനക്കേസിൽ മലയാളികൾ ഉൾപ്പെടെ 38 പ്രതികളെ വധശിക്ഷയ്‌ക്ക് വിധിച്ചതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്താൻ പോപ്പുലർ ഫ്രണ്ട് തീരുമാനിച്ചതിനെ ട്രോളി അഡ്വ. എ ജയശങ്കർ രംഗത്തെത്തി.
ഇത് വധശിക്ഷയല്ലെന്നും ഭരണകൂടത്തിന്റെ കൂട്ടക്കൊല ആണെന്നും പോപ്പുലർ ഫ്രണ്ട് പുറത്തിറക്കിയ പോസ്റ്ററിൽ പറയുന്നു. അതിനെ ശരിവെച്ചാണ് അഡ്വക്കേറ്റ് ജയശങ്കറിന്റെ പരിഹാസം. ആയിരം അപരാധികൾ ബോംബ് പൊട്ടി മരിച്ചാലും ഒരു നിരപരാധി തൂക്കിലേറരുത് എന്നും അദ്ദേഹം പറയുന്നു.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
ഇതാണ് ഭരണകൂട ഭീകരത!
ഇതാണ് നീതിന്യായ അതിക്രമം!!
ആശുപത്രിയിലും ബസ്സിലും ബോംബുവച്ച മനുഷ്യ സ്നേഹികളെ തൂക്കാൻ വിധിച്ച അനീതി പീഠമേ, ഈ അന്യായം ഒരിക്കലും പൊറുക്കില്ല, മറക്കില്ല, മാപ്പു തരില്ല.
വധശിക്ഷാ വിധിക്കെതിരെ അപ്പീൽ കൊടുക്കും. ശിക്ഷ വിധിച്ച ജഡ്ജിക്ക് അപ്പീലില്ലാത്ത ശിക്ഷ വിധിച്ചു നടപ്പാക്കും.
ആയിരം അപരാധികൾ ബോംബ് പൊട്ടി മരിച്ചാലും ഒരു നിരപരാധി തൂക്കിലേറരുത്.
Post Your Comments