KeralaLatest NewsNews

2026 ഓടെ പുതിയ 15,000 സ്റ്റാർട്ടപ്പുകളും രണ്ട് ലക്ഷം തൊഴിൽ അവസരവും: സംരംഭക മേഖലയ്ക്ക് മുഖ്യമന്ത്രിയുടെ വാഗ്‌ദാന പെരുമഴ

കേരള സ്റ്റാർട്ടപ്പ് മിഷൻ ഹർഡിൽ ഗ്ലോബൽ 2022 കോൺഫറൻസ് ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം: 2026 ഓടെ കേരളത്തിൽ പുതിയതായി 15,000 സ്റ്റാർട്ടപ്പുകളും രണ്ട് ലക്ഷം തൊഴിൽ അവസരങ്ങളും ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ഒരു സ്റ്റാർട്ടപ്പ് പാർക്ക്, ഇന്നൊവേഷൻ ടെക്‌നോളജി ലാബുകൾ, ഇൻക്യുബേറ്ററുകൾ എന്നിവ സ്ഥാപിക്കുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ട്. കേരള സ്റ്റാർട്ടപ്പ് മിഷൻ ഹർഡിൽ ഗ്ലോബൽ 2022 കോൺഫറൻസ് ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also read: സ്വപ്നയുടെ നിയമനം റദ്ദാക്കിയിട്ടില്ല, കൃഷ്ണകുമാർ ഇപ്പോൾ ചെയർമാൻ അല്ല: ഡയറക്ടർ ബിജു കൃഷ്ണൻ

2016 ൽ കേരളത്തിൽ 300 സ്റ്റാർട്ടപ്പുകൾ ആണ് ആരംഭിച്ചതെങ്കിൽ, 2021ൽ സ്റ്റാർട്ടപ്പുകളുടെ എണ്ണം 3900 ആയതായും മുഖ്യമന്ത്രി പറഞ്ഞു. ‘35,000 പേർ ഇപ്പോൾ സ്റ്റാർട്ടപ്പുകളിൽ ജോലി ചെയ്യുകയാണ്. കഴിഞ്ഞ ആറ് വർഷങ്ങൾക്കിടെ കേരളത്തിലെ സ്റ്റാർട്ടപ്പുകൾ 2300 കോടി രൂപയുടെ നിക്ഷേപം ആകർഷിച്ചു. 2020 – 21ൽ മാത്രം സംരംഭക മേഖലയിൽ 1900 കോടി രൂപയുടെ നിക്ഷേപം ഉണ്ടായി’ മുഖ്യമന്ത്രി പറഞ്ഞു.

‘കൊച്ചിയിൽ ആദ്യമായി മലയാളികളുടെ സാരഥ്യത്തിൽ യൂണികോൺ കമ്പനി ഓപ്പൺ ഫിനാൻഷ്യൽ ടെക്‌നോളജീസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. അടുത്ത അഞ്ച് വർഷങ്ങൾക്കുള്ളിൽ ഇത് വഴി 200 കോടി രൂപയുടെ നിക്ഷേപം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്’ അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button