ഡൽഹി: പ്രമാദമായ കേസുകൾ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് കൈമാറി വിവിധ സംസ്ഥാന സർക്കാരുകൾ. രാജ്യത്ത് ആകെ മൊത്തം 25 ഗൗരവമുള്ള ലഹരി സംബന്ധമായ കേസുകളാണ് നാർക്കോട്ടിക്സ് വിഭാഗത്തിന് കൈമാറപ്പെട്ടത്.
പ്രാദേശിക ഇടപെടലുകളോ രാഷ്ട്രീയ സ്വാധീനങ്ങളോ ഇല്ലാതെ ഫലപ്രദമായി കേസന്വേഷണം നടത്താനും, ലഹരി മാഫിയയെ രാജ്യത്തുനിന്നും വേരോടെ പിഴുതെറിയാനുമാണ് ഇങ്ങനെയൊരു നീക്കം. അന്തർസംസ്ഥാന, അന്തരാഷ്ട്ര ബന്ധങ്ങളുള്ള കേസുകളാണ് കൈമാറപ്പെട്ടവയെല്ലാം. കേസുകൾ ശരിയായ രീതിയിൽ അന്വേഷിച്ചാൽ പല വമ്പൻമാരും കുടുങ്ങുമെന്നാണ് സ്രോതസ്സുകൾ വ്യക്തമാക്കുന്നത്.
ഇത്തരം കേസുകൾ അന്വേഷിക്കാൻ, സമർത്ഥരായ ഒരു കൂട്ടം ഓഫീസർമാരെ ചേർത്ത് പ്രത്യേക അന്വേഷണ വിഭാഗത്തിന് ഫെഡറൽ ആന്റി-നാർകോട്ടിക് ഏജൻസി രൂപം കൊടുത്തിട്ടുണ്ട്. എൻസിബി ഡയറക്ടർ ജനറൽ സത്യനാരായൺ പ്രധാൻ മുൻകൈയെടുത്താണ് ഇങ്ങനെയൊരു സംഘത്തിന് രൂപം നൽകിയത്.
Post Your Comments