ദോഹ: വിദ്യാലയങ്ങളിൽ പാഠ്യേതര പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുമതി നൽകി ഖത്തർ. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പാഠ്യേതര പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ സ്വഭാവരൂപീകരണത്തിൽ ഉൾപ്പടെ വലിയ പങ്ക് വഹിക്കുന്നതായാണ് അധികൃതർ വ്യക്തമാക്കുന്നത്. വിദ്യാലയങ്ങളിൽ വിവിധ തലങ്ങളിലെ പഠന യാത്രകൾ ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്.
Read Also: ചരക്ക് കപ്പലിന് തീപിടിച്ചു: കത്തി നശിച്ചത് പോർഷെ, ലംബോർഗിനി, ഔഡി അടക്കം 5000 ലേറെ വാഹനങ്ങൾ
കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് വിദ്യാലയങ്ങളിൽ പാഠ്യപദ്ധതികൾ താത്ക്കാലികമായി നിർത്തലാക്കിയത്. പഠന യാത്രകൾക്ക് പുറമെ, മറ്റു പരിപാടികൾ, ബോധവത്കരണ പരിപാടികൾ എന്നിവ ഉൾപ്പടെയുള്ള പാഠ്യേതര പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനും അധികൃതർ അനുമതി നൽകി.
Post Your Comments