ലക്നൗ: രാജ്യത്തെ മുസ്ലിം സ്ത്രീകളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടിയാണ് ബിജെപി സർക്കാർ നിലകൊള്ളുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുസ്ലിം സ്ത്രീകളെ സംരക്ഷിക്കാൻ വേണ്ടിയാണ് മുത്തലാഖ് നിരോധന നിയമം നടപ്പാക്കിയതെന്നും എന്നാൽ, അതിനെ പ്രതിപക്ഷ പാർട്ടികൾ എതിർക്കുകയാണുണ്ടായതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ന്, രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും എനിക്ക് മുസ്ലീം സഹോദരിമാരുടെയും പെൺമക്കളുടെയും അനുഗ്രഹം ലഭിക്കുന്നു. കാരണം, അവരെ സംരക്ഷിക്കാൻ ഞാൻ വലിയ സേവനം ചെയ്തിട്ടുണ്ട്’- മോദി പറഞ്ഞു.
Read Also : ഡിഎഫ്ഒ ഓഫീസിൽ അതിക്രമിച്ചു കയറി കർഷകർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം: നേതാക്കളെ വെറുതെ വിട്ട് കോടതി
മുത്തലാഖ് നിരോധന നിയമത്തിനെ എതിര്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ ജനങ്ങളുടെ ക്ഷേമത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും മോദി ആരോപിച്ചു. മുത്തലാഖ് നിരോധിച്ചതില്‍ മുസ്ലിം സ്ത്രീകള്‍ തനിക്കൊപ്പമാണ്. പെട്ടെന്ന് വിവാഹ മോചനം നേടിയതിന് ശേഷം അവര്‍ എവിടെ പോകും, അവരുടെ ദയനീയ അവസ്ഥയെക്കുറിച്ച് ഒന്ന് ചിന്തിച്ച് നോക്കൂ എന്നും പ്രധാനമന്ത്രി പറഞ്ഞു. തന്റെ പദവിയെ കുറിച്ചും രാജ്യത്തെ ജനങ്ങളെ കുറിച്ചുമാണ് താൻ ചിന്തിക്കുന്നത്. എന്നാല്‍, പ്രതിപക്ഷം മുത്തലാഖിനെ എതിര്‍ക്കുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments