ഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെതിരെ രൂക്ഷമായ ആക്രമണവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മോദി സർക്കാരിന്റെ സാമ്പത്തിക നയത്തിനെതിരെയുള്ള മൻമോഹന്റെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി.
മൻമോഹൻ സിംഗിനോട് തനിക്ക് വളരെ ബഹുമാനമുണ്ടെന്നും ഇങ്ങനെയൊരു പ്രവർത്തി അദ്ദേഹത്തിൽ നിന്നും പ്രതീക്ഷിച്ചില്ലെന്നും അവർ വ്യക്തമാക്കി. മൻമോഹൻസിങ്ങിനെ ആൾക്കാർ ഓർക്കുന്നത്, ഭരിച്ച 22 മാസം പണപ്പെരുപ്പത്തിന് എതിരെ ഒന്നും ചെയ്യാൻ സാധിക്കാത്ത വ്യക്തിയായിട്ടാണ്. എന്നിട്ടിപ്പോൾ അദ്ദേഹം തിരഞ്ഞെടുപ്പ് രാഷ്ട്രീയം കളിക്കുകയാണ്.
ഭരിക്കുമ്പോൾ ഒന്നും ചെയ്യാതെ, ഇപ്പോൾ പെട്ടെന്നൊരു സുപ്രഭാതത്തിൽ അദ്ദേഹം സാമ്പത്തിക കാര്യങ്ങൾ സംസാരിക്കുന്നു. ഏതെങ്കിലുമൊരു രീതിയിൽ രാജ്യത്തെ ഇടിച്ചു താഴ്ത്താൻ ശ്രമിക്കുകയാണ് മൻമോഹൻ. അദ്ദേഹത്തിന്റെ ഇത്തരം വാക്കുകൾ തന്നെ വേദനിപ്പിച്ചെന്നും നിർമല സീതാരാമൻ വെളിപ്പെടുത്തി.
ഇന്ത്യയെ ദുർബലമാക്കിയവരിൽ ഏറ്റവും കൂടുതൽ ഓർമ്മിക്കപ്പെടുന്ന പ്രധാനമന്ത്രി മൻമോഹൻ സിംഗ് ആണെന്നു പറഞ്ഞ നിർമല സീതാരാമൻ, യുപിഎ ഭരിച്ച കാലഘട്ടത്തെക്കാൾ പണപ്പെരുപ്പ നിരക്ക് ഇപ്പോൾ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട് എന്നും ചൂണ്ടിക്കാട്ടി.
Post Your Comments