മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20 മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ നായകന് രോഹിത് ശര്‍മ്മയെ കാത്തിരിക്കുന്നത് രണ്ട് റെക്കോര്‍ഡുകള്‍. രാജ്യാന്തര ടി20 റണ്‍വേട്ടയില്‍ മുന്‍ നായകന് വിരാട് കോഹ്ലിയുമായി ഇഞ്ചോടിഞ്ച് പോരടിക്കുന്ന രോഹിത്തിന് ഇന്ന് രണ്ട് റെക്കോര്‍ഡുകള്‍ തകർക്കാനുള്ള സുവർണ്ണ അവസരമാണ്.
ഇന്ന് വിന്‍ഡീസിനെതിരെ രണ്ടാം ടി20യില്‍ മൂന്ന് സിക്സര്‍ കൂടി നേടിയാല്‍ രോഹിത് ശര്‍മ്മയ്ക്ക് ഏതെങ്കിലുമൊരു ടീമിനെതിരെ ടി20 ഫോര്‍മാറ്റില്‍ കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരമെന്ന നേട്ടത്തിലെത്താം. ഓസീസ് നായകന് ആരോണ്‍ ഫിഞ്ച്, അഫ്ഗാന്റെ ഹസ്രത്തുള്ള സസായി എന്നിവരെയാണ് ഹിറ്റ്മാന് പിന്തള്ളുക.
Read Also:- ശരീരത്തിൽ വിറ്റാമിൻ ഇയുടെ കുറവ് എങ്ങനെ പരിഹരിക്കാം?
ഫിഞ്ച് ഇംഗ്ലണ്ടിനെതിരെയും സസായി അയര്‍ലന്‍ഡിനെതിരെയും 34 സിക്സറുകള്‍ നേടിയിട്ടുണ്ട്. രോഹിത് വിന്‍ഡീസിനെതിരെ 32 സിക്സറുകളാണ് ഇതുവരെ അടിച്ചുകൂട്ടിയത്. മത്സരത്തില്‍ മറ്റൊരു നേട്ടവും രോഹിത്തിനെ കാത്തിരിക്കുന്നു. രാജ്യാന്തര ടി20യില്‍ ഏതെങ്കിലുമൊരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തിലെത്താന്‍ 36 റണ്‍സ് കൂടി മതി താരത്തിന്. ഇംഗ്ലണ്ടിനെതിരെ ഓസീസ് നായകന് ആരോണ്‍ ഫിഞ്ച് 594 റണ്‍സ് നേടിയിട്ടുണ്ട്. എന്നാൽ ഇന്ത്യൻ നായകൻ വിന്‍ഡീസിനെതിരെ 559 റണ്‍സും തന്റെ കരിയറിൽ കുറിച്ചിട്ടുണ്ട്.
Post Your Comments