
കറിവേപ്പില കടയിൽ നിന്നും വാങ്ങുന്നതിനേക്കാൾ നല്ലത് വീട്ടിൽ നട്ടുവളർത്തുന്നതാണ്. എന്നാൽ നട്ടുവളർത്താൻ കഴിയാത്തവർക്ക് വെയിലത്ത് വെച്ച് ഉണക്കിപ്പൊടിച്ച് ഉപയോഗിക്കാം.
കറിവേപ്പില കുറച്ചു സമയം മഞ്ഞളിന്റെ വെള്ളത്തിൽ കുതിർത്തു വെക്കുക. ഇത് വിഷാംശം മാറാൻ സഹായിക്കും. വലിയ കൊമ്പായി കിട്ടുമ്പോൾ തണ്ടുകളായി അടർത്തിയെടുക്കുക.
Read Also : തിരുവോണ ദിവസം യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ് : ഒരാള്‍ പിടിയില്‍
വെള്ളം നന്നായി കുടഞ്ഞു കളഞ്ഞ ശേഷം വൃത്തിയുള്ള കോട്ടൺ തുണിയിലോ പേപ്പറിലോ 10 മിനിറ്റ് നേരം വിടർത്തി വെക്കുക. ജലാംശമില്ലാത്ത കറിവേപ്പില വായു കടക്കാത്ത ടിന്നുകളിലോ പ്ലാസ്റ്റിക് കവറിലോ കെട്ടിവെച്ച് സൂക്ഷിച്ചാൽ ദീർഘനാൾ ഇരിക്കും.
കൂടുതലുള്ള കറിവേപ്പില വലിയ ടിന്നുകളിൽ ഒന്നിച്ച് വെക്കരുത്. വായു കടന്ന് ചീഞ്ഞ് പോകാം. ചെറിയ ചെറിയ ടിന്നുകളിലോ കവറുകളിലോ സൂക്ഷിക്കുക. ഈ രീതിയിൽ കറിവേപ്പില ഒരു മാസം വരെ കേടാകാതെ സൂക്ഷിക്കാൻ സാധിക്കും.
Post Your Comments