
തിരുവനന്തപുരം: ഗോ ബാക്ക് വിളികളോടെ ഗവർണറെ സ്വീകരിച്ച് പ്രതിപക്ഷം. പ്രതിഷേധ മുദ്രാവാക്യങ്ങളുയർത്തി പ്രതിപക്ഷം സഭ വിട്ടു. നയപ്രഖ്യാപന പ്രസംഗം തുടങ്ങും മുമ്പ് പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി ഗവർണർ. ഗവർണർ പ്രസംഗ പീഠത്തിൽ എത്തിയപ്പോൾ പ്രതിഷേധവുമായി എഴുന്നേറ്റ പ്രതിപക്ഷ നേതാവ് വി ഡി സതീശന് നേരേ വിരൽചൂണ്ടിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ഷോഭിച്ചത്.
നിങ്ങൾ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ആളാണെന്നും ഗവർണർ പ്രതിപക്ഷ നേതാവിനെ ഓർമ്മിപ്പിച്ചു.വ്യാഴാഴ്ച ഒരു പകൽ മുഴുവൻ സർക്കാരിനെ മുൾ മുനയിൽ നിർത്തിയ ഗവർണർ ഒടുവിൽ നയപ്രഖ്യാപനത്തില്‍ ഒപ്പിട്ടതോടെ നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ഉരുണ്ടുകൂടിയ പ്രതിസന്ധി ഒഴിവായത്.
കോവിഡ് 19നെ പ്രതിരോധിക്കാൻ സർക്കാരിന് കഴിഞ്ഞു. എല്ലാവർക്കും സൗജന്യമായി വാക്സിനേഷൻ നൽകി. മഹാമാരി സമയത്ത് എല്ലാവർക്കും സഹായമെത്തിക്കാൻ കഴിഞ്ഞു. വാർഷിക പരിപാടികളും നൂറു ദിന പരിപാടികളും അവതരിപ്പിച്ചു നടപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗവർണറുടെ പ്രസംഗം സഭയിൽ തുടരുകയാണ്.
Post Your Comments