ThiruvananthapuramNattuvarthaLatest NewsKeralaNews

സംസ്ഥാനത്ത് മദ്യപാനികളുടെ എണ്ണം കുറയുന്നു: റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപാനികളുടെ എണ്ണം കുറയുന്നതായി നാഷണൽ ഫാമിലി ഹെൽത്ത് സർവേയുടെ പുതിയ റിപ്പോർട്ട്. നാല് വർഷം മുമ്പുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ ജനങ്ങൾക്കിടയിൽ മദ്യ ഉപഭോഗത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയിട്ടുള്ളതായാണ് റിപ്പോർട്ട്.

2019-20 കാലയളവിൽ നടത്തിയ സർവേ അനുസരിച്ച്, സംസ്ഥാനത്ത് 15 വയസ്സിന് മുകളിലുള്ള 19.9% പുരുഷന്മാരും 0.2% സ്ത്രീകളും മാത്രമാണ് മദ്യം കഴിക്കുന്നത്. 2015-16ൽ നടത്തിയ സർവേയിൽ സംസ്ഥാനത്ത് 15-49 വയസ്സിനിടയിലുള്ള 37% പുരുഷന്മാരും 1.6% സ്ത്രീകളും മദ്യപാനികളാണെന്ന് കണ്ടെത്തിയിരുന്നു. രണ്ട് റിപ്പോർട്ടുകളും താരതമ്യം ചെയ്യുമ്പോൾ മദ്യ ഉപഭോക്താക്കളുടെ എണ്ണത്തിൽ 46% ഇടിവ് കാണിക്കുന്നുണ്ട്.

പുതിയ ഡാം അനിവാര്യം : വിധി പുനഃപരിശോധിക്കണമെന്ന് കേരളം

അതേസമയം, കേരളത്തിലെ പുരുഷന്മാർക്കിടയിലെ ഉപഭോഗ നിരക്ക് ദേശീയ ശരാശരിയേക്കാൾ നേരിയ തോതിൽ കൂടുതലാണ്. രാജ്യവ്യാപകമായി പുരുഷന്മാരുടെയും സ്ത്രീകളുടെയും ഉപഭോഗം യഥാക്രമം 18.8%, 1.3% എന്നിങ്ങനെയാണ്. നാഷണൽ ഫാമിലി ഹെൽത്ത് സർവേ പ്രകാരം അരുണാചൽ പ്രദേശാണ് മദ്യത്തിന്റെ ഉപഭോഗത്തിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനം. 52.7 ശതമാനമാണ് അരുണാചൽ പ്രദേശിലെ ഉപഭോഗ നിരക്ക്.

shortlink

Post Your Comments


Back to top button