തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി നടന്ന സംഭവങ്ങളില്‍ പ്രതിപക്ഷത്തെ പരിഹസിച്ച് മുന്‍ മന്ത്രിയും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവുമായ എ.കെ. ബാലന്. മുമ്പും ഗവര്‍ണര്‍ ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ടെന്നും അന്ന് കേക്കും കൊണ്ട് പോയാണ് പ്രശ്നം പരിഹരിച്ചതെന്നും എ.കെ. ബാലന് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Also Read : കോവിഡ്: ഇന്ത്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിൽ നിന്നും പൗരന്മാരെ വിലക്കി സൗദി
‘ഇതിന് മുമ്പും ഇത്തരത്തിലുള്ള സാഹചര്യം ഉണ്ടായിട്ടുണ്ട്. അന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം അന്നത്തെ കൃഷി മന്ത്രിയും ഞാനും ഒരു കേക്കുമായി പോയാണ് പ്രശ്നം പരിഹരിച്ചതെന്നും മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കാണുക എന്നത് ഗവര്‍ണറുടെ ആഗ്രഹമാണെന്നും എ.കെ. ബാലന് പറഞ്ഞു.
സര്‍ക്കാരിനേയും ഗവര്‍ണറേയും രണ്ട് തട്ടിലാക്കാനുള്ള ശ്രമങ്ങള്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് നടന്നിരുന്നെങ്കിലും തങ്ങള്‍ അതെല്ലാം പൊളിച്ച് കൈയ്യില്‍ കൊടുത്തിരുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments