Latest NewsNewsIndia

വര്‍ഗീയത പടര്‍ത്താന്‍ പാകിസ്ഥാന്‍ ഹിജാബിനെ ഉപയോഗിക്കുന്നു

ഇന്ത്യാ വിരുദ്ധ പ്രചരണത്തിന് മുസ്‌കാന്‍ ഖാന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകള്‍ : ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : ഹിജാബിനെ മുന്‍ നിര്‍ത്തി ഇന്ത്യയില്‍ വിള്ളലുണ്ടാക്കാന്‍ പാകിസ്ഥാന്റെ ശ്രമം. ഇതിനായി സമൂഹമാദ്ധ്യമങ്ങളില്‍ നിരവധി വ്യാജ അക്കൗണ്ടുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് കേന്ദ്രത്തിന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സമൂഹ മാദ്ധ്യമങ്ങള്‍ വഴി ഹിജാബിനെ പിന്തുണച്ചും യൂണിഫോം സമ്പ്രദായത്തെ എതിര്‍ത്തുമാണ് സന്ദേശങ്ങള്‍ വ്യാപിച്ചത്.

Read Also : കര്‍ണാടകക്ക് പിന്നാലെ ഹിജാബ് ധരിക്കുന്നത് നിരോധിച്ച് ഉത്തര്‍പ്രദേശിലെ കോളേജും

ഹിജാബ് ധരിച്ച് എത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് ക്ലാസില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് തെരുവില്‍ പരസ്യമായി അല്ലാഹു അക്ബര്‍ എന്ന് ഉറക്കെ വിളിച്ച മുസ്‌കാന്‍ ഖാന്റെ പേരില്‍ നൂറിലധികം അക്കൗണ്ടുകളാണ് ആരംഭിച്ചിരിക്കുന്നത്. ഫെബ്രുവരി ഒമ്പതിനാണ് ഈ അക്കൗണ്ടുകളെല്ലാം ആരംഭിച്ചതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

ട്വിറ്ററില്‍’@muskanindia90′ എന്ന പേരിലുള്ള അക്കൗണ്ട് ആദ്യം പാകിസ്ഥാനിലായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അതിന്റെ ലൊക്കേഷന്‍ കര്‍ണാടക എന്നാക്കി മാറ്റുകയായിരുന്നു.

അതേസമയം, മുസ്‌കാന്റെ പേരിലുള്ള അക്കൗണ്ട്, ഹിജാബിന് വേണ്ടി സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ ദുരുദ്ദേശ്യപരമായ പ്രചരണം നടത്തുന്നതായി കണ്ടു. ബുര്‍ഖ ധരിച്ച പെണ്‍കുട്ടിയുടെ ചിത്രത്തെ ‘സിംഹം’ എന്നും കാവി ഷാള്‍ ധരിച്ച വിദ്യാര്‍ത്ഥികളെ ‘കാവി കുറുക്കന്മാര്‍’ എന്നുമാണ് ട്വിറ്ററിലെ പോസ്റ്റിലുള്ളത് .

ഡിജിറ്റല്‍ ഫോറന്‍സിക്സ്, റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് സെന്റര്‍ എന്നീ സ്ഥാപനങ്ങള്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കുന്നതില്‍ പാകിസ്ഥാന്റെ പങ്ക് തുറന്നുകാട്ടി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ‘Muskan’ എന്ന ഹാഷ്ടാഗിന് കീഴിലുള്ള ട്വീറ്റുകള്‍ എല്ലാം പാകിസ്ഥാനില്‍ നിന്നായിരുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ട്.

shortlink

Post Your Comments


Back to top button