ഹിജാബിന് നിരോധനം ഏര്‍പ്പെടുത്തുകയാണെങ്കില്‍ ഒരു വര്‍ഷം മുന്‍പ് അറിയിക്കണമെന്ന് ചട്ടമുള്ളതാണെന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കർണാടക ഹൈക്കോടതിയിൽ. വിവിധ കോളേജുകളിലെ വിദ്യാർത്ഥിനികൾ നൽകിയ ഹർജിയിൽ വാദം കേൾക്കവെയാണ് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനും പ്രൊഫസറുമായ രവിവർമ കുമാർ കർണാടക വിദ്യാഭ്യാസ നിയമം ചൂണ്ടിക്കാട്ടി ഇക്കാര്യം ഉന്നയിച്ചത്.
എന്തുകൊണ്ടാണ് സർക്കാർ ഹിജാബിൽ മാത്രം പ്രശ്നം കാണുന്നതെന്ന് അദ്ദേഹം ഇന്നലെ നടന്ന വാദത്തിനിടെ ചോദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ യൂണിഫോം മാറ്റാൻ ഉദ്ദേശിക്കുമ്പോൾ ഒരു വർഷം മുമ്പ് രക്ഷിതാക്കൾക്ക് നോട്ടീസ് നൽകണമെന്ന് ചട്ടം വിജ്ഞാപനം ചെയ്യുന്നുണ്ടെന്ന് കർണാടക വിദ്യാഭ്യാസ നിയമം ചൂണ്ടിക്കാട്ടി അദ്ദേഹം വാദിച്ചു. ഹിജാബ് നിരോധനമുണ്ടെങ്കിൽ അത് ഒരു വർഷം മുമ്പ് അറിയിക്കണം എന്ന് ചട്ടമുള്ളതാണെന്നും അദ്ദേഹം വാദിച്ചു.
Also Read:ഭക്തർ എത്തിയില്ലെങ്കിലും ശുചീകരണം വേണമല്ലോ: ചിലവ് രഹിത ശുചീകരണ പദ്ധതി സജ്ജീകരിച്ച് കോർപ്പറേഷൻ
സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും നൂറുകണക്കിന് മതചിഹ്നങ്ങൾ ഉണ്ടെന്നിരിക്കെ എന്തുകൊണ്ടാണ് അവർ ഹിജാബ് മാത്രം പ്രശ്നമായി ഉയർത്തിക്കാണിക്കുന്നതെന്ന് ചോദിച്ച അദ്ദേഹം മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനമാണോ ഉദ്ദേശിക്കുന്നതെന്നും അഭിഭാഷകൻ ചോദിച്ചു. ഹിന്ദുക്കൾക്ക് വളയും മാലയും ധരിക്കാമെങ്കിൽ, ക്രിസ്ത്യാനികൾക്ക് കുരിശുരൂപം അണിയാമെങ്കിൽ, സിഖുകാർക്ക് തലപ്പാവ് സൈന്യത്തിൽ വരെ അണിയാമെങ്കിൽ എന്തുകൊണ്ടാണ് മുസ്ലീങ്ങളുടെ തട്ടം അഥവാ ഹിജാബ് മാത്രം നിരോധിക്കുന്നത് എന്ന് അഭിഭാഷകൻ രവികുമാർ ശർമ്മ കോടതിയോട് ചോദിച്ചു. മുസ്ലീങ്ങളെ മതത്തിന്റെ പേരിൽ വേർതിരിക്കുകയാണ് എന്നും, അവരുടെ മതമാണ് ഇത്തരം സർക്കാർ ഉത്തരവുകൾക്കുള്ള കാരണം എന്നും ചൂണ്ടിക്കാണിച്ച അദ്ദേഹം ഇപ്പോഴുള്ള തീരുമാനം ഏകാധിപത്യപരമാണ് എന്നും വാദിച്ചു.
Post Your Comments