ErnakulamKeralaNattuvarthaLatest NewsNews

ലൈംഗിക പീഡന കേസ്: വ്ലോഗർ ശ്രീകാന്ത് വെട്ടിയാർ അറസ്റ്റിൽ

തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ വ്ലോഗർ ശ്രീകാന്ത് വെട്ടിയാർ അറസ്റ്റിൽ. എറണാകുളം സെൻട്രൽ പോലീസാണ് ശ്രീകാന്തിനെ അറസ്റ്റ് ചെയ്തത്. അതേസമയം, ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ശ്രീകാന്തിനെ പോലീസ് ജാമ്യത്തിൽ വിട്ടയച്ചു. ഹൈക്കോടതി മുൻ‌കൂർ ജാമ്യം നൽകിയ സാഹചര്യത്തിൽ ശ്രീകാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ ജാമ്യം നൽകണമെന്ന് നിബന്ധനയുണ്ടായിരുന്നു.

കേസിൽ ഒളിവിലായിരുന്ന ശ്രീകാന്ത് വെട്ടിയാർ ഹൈക്കോടതി നിർദ്ദേശപ്രകാരം വ്യാഴാഴ്ചയാണ് അഭിഭാഷകനൊപ്പം എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കൊല്ലം സ്വദേശിനിയായ യുവതിയാണ് ശ്രീകാന്തിനെതിരായി പീഡന പരാതി നൽകിയത്. പിറന്നാൾ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്ലാറ്റിൽ വെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടൽ മുറിയിൽ വെച്ചും ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവതി പോലീസിന് നൽകിയ പരാതി.

പ്രായപൂർത്തിയാവാത്ത ദളിത് പെൺകുട്ടിയെ മയക്കുമരുന്ന് നൽകി കൂട്ട ബലാത്സംഗം ചെയ്തു : രണ്ട് പേർ അറസ്റ്റിൽ

സമൂഹ മാധ്യമങ്ങള്‍ വഴി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ച പരാതിക്കാരി പിന്നീട് കൊച്ചി സെന്‍ട്രല്‍ സ്റ്റേഷനിൽ പരാതി നല്‍കുകയായിരുന്നു. പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രീകാന്ത് സുഹൃത്തുക്കൾ വഴി സമ്മർദ്ദം ചെലുത്തിയെന്നും യുവതി ആരോപിച്ചു. ഇതിനായി ശ്രീകാന്തിനെ സഹായിച്ച സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, ബലാത്സംഗ ആരോപണം നിലനിൽക്കില്ലെന്നും യുവതി തന്റെ അടുത്ത സുഹൃത്തായിരുന്നു എന്നുമാണ് ശ്രീകാന്തിന്റെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button