KeralaLatest NewsNewsIndia

സിപിഎം ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടമാണ് ശരത് ചന്ദ്രന്റെ ജീവനെടുത്തത്: പ്രതികൾക്ക് അഭയം നൽകുന്നത് സി.പി.എം എന്ന് വിമർശനം

ആലപ്പുഴ: ഹരിപ്പാട് ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ച സംഭവത്തിൽ സി പി എമ്മിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന വാക്താവ് സന്ദീപ് വാചസ്പതി. കഞ്ചാവ് മാഫിയയുടെ അഴിഞ്ഞാട്ടം ചെറുക്കാൻ ശ്രമിച്ചതാണ് ശരത് ചന്ദ്രന് ജീവൻ നഷ്ടമാകാൻ കാരണമെന്ന് സന്ദീപ് വാചസ്പതി വ്യക്തമാക്കുന്നു. ബിജെപി പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികൾ സിപിഎം കുടുംബത്തിൽ നിന്നുള്ളവരാണെന്നും ഇവർക്ക് രാഷ്ട്രീയ അഭയം നൽകുന്നത് സിപിഎമ്മാണ് എന്നും സന്ദീപ് വാചസ്പതി പറയുന്നു.

Also Read:പശുക്കിടാവിനെ ലൈംഗികമായി പീഡിപ്പിച്ചു: വന്‍ പ്രതിഷേധവുമായി നാട്ടുകാര്‍

‘നേരത്തെ അരാഷ്ട്രീയക്കാരായ ചെറുപ്പക്കാരായിരുന്നു മയക്ക് മരുന്ന് മാഫിയയുടെ പിടിയിൽ അകപ്പെട്ടിരുന്നത് എങ്കിൽ ഇപ്പോൾ രാഷ്ട്രീയ പ്രവർത്തകർ തന്നെ മയക്കുമരുന്ന് മാഫിയയായി മാറി. സദാചാരവും സാംസ്കാരികതയും ഒക്കെ പിന്തിരിപ്പനായി ചിത്രീകരിക്കുന്ന സിപിഎം ആണ് ഇതിന് ഉത്തരവാദികൾ. ഇത്തരക്കാർക്ക് നിയമ- സാമ്പത്തിക- രാഷ്ട്രീയ സഹായം നൽകാൻ സിപിഎം തീരുമാനിച്ചതോടെ ഗ്രാമങ്ങളിൽ പോലും മയക്കുമരുന്ന് ഉപയോഗിക്കുന്നവർ സാധാരണമായി മാറി. ഒപ്പം ഇവർ സൃഷ്ടിക്കുന്ന ക്രമസമാധാന പ്രശ്നങ്ങൾ വേറെയും. ഇതിൽ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഹരിപ്പാട് കുമാരപുരം ക്ഷേത്ര ഉത്സവത്തിൽ ഉണ്ടായത്. കഞ്ചാവ് മാഫിയയുടെ അഴിഞ്ഞാട്ടം ചെറുക്കാൻ ശ്രമിച്ചതാണ് ശരത് ചന്ദ്രന് ജീവൻ നഷ്ടമാകാൻ കാരണം. പ്രതികൾ സിപിഎം കുടുംബത്തിൽ നിന്നുള്ളവരാണ്. ഇവർക്ക് രാഷ്ട്രീയ അഭയം നൽകുന്നത് സിപിഎമ്മാണ്. അതിൽ നിന്ന് പാർട്ടി പിന്മാറണം. ഒപ്പം കാര്യക്ഷമമായി കേസ് അന്വേഷിക്കാൻ പൊലീസിനെ അനുവദിക്കുകയും ചെയ്യണം’, സന്ദീപ് വാചസ്പതി ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, കുമാരപുരം വാര്യൻകോട് ശരത്ചന്ദ്രനാണ് ക്ഷേത്രോല്‍സവത്തിനിടെയുണ്ടായ തര്‍ക്കത്തിൽ കൊല്ലപ്പെട്ടത്. നന്ദു പ്രകാശ് എന്ന യുവാവിന്റെ നേതൃത്വത്തിലുള്ള 7 അംഗസംഘമാണ് ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞതായി ഹരിപ്പാട് പൊലീസ് അറിയിച്ചു. ലഹരിമരുന്ന് സംഘമാണ് ആക്രമിച്ചതെന്ന് ബിജെപി ആരോപിച്ചു. ബിജെ പി – ആർഎസ്എസ് പ്രവർത്തകനാണ് കൊല്ലപ്പെട്ട ശരത് ചന്ദ്രൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button