ബെയ്ജിംഗ് : കൊറോണ വ്യാപിച്ചതിനെ തുടര്‍ന്ന് ചൈനയിലെ സാംസങിന്റെ ഫാക്ടറി താല്‍ക്കാലികമായി അടച്ചു. ജിയാങ്സു പ്രവിശ്യയിലെ ഹൈടെക് സുഷൗ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ ജോലി ചെയ്യുന്ന ഒരു ജീവനക്കാരനില്‍ നിന്നാണ് വൈറസ് വ്യാപിച്ചതെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം പ്രാദേശിക ജീവനക്കാര്‍ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു . തുടര്‍ന്നാണ് ഫാക്ടറി അടച്ചത് . റഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍, എയര്‍ കണ്ടീഷണറുകള്‍ തുടങ്ങിയ നിര്‍മ്മിക്കുന്നതാണ് ചൈനയിലെ സാംസങ്ങ് ഫാക്ടറി.
കൊറോണ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് വിയറ്റ്നാമിന്റെ അതിര്‍ത്തിക്കടുത്തുള്ള മൂന്നര ദശലക്ഷം ജനസംഖ്യയുള്ള ചൈനീസ് നഗരം അടച്ചുപൂട്ടിയിരുന്നു . ലോക്ക്ഡൗണിന്റെ ഭാഗമായി തെക്കന്‍ ഗുവാങ്സി മേഖലയിലെ ബെയ്‌സ് നഗരത്തിലെ ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്ക് നഗരം വിട്ടുപോകാനുള്ള അനുമതി നിഷേധിച്ചു. ചില ജില്ലകളില്‍ ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയണമെന്ന നിര്‍ദേശവുമുണ്ട്.
Post Your Comments