ദോഹ: വാലന്റൈൻ ദിനത്തിലേക്കായി ഖത്തർ എയർവേയ്സ് കാർഗോ വിവിധ രാജ്യങ്ങളിലേക്ക് എത്തിച്ചത് 60 ദശലക്ഷം റോസാപ്പൂക്കൾ. ജനുവരി 17 മുതൽ ഫെബ്രുവരി 7 വരെയാണ് ഖത്തർ എയർവേയ്സ് വിവിധ രാജ്യങ്ങളിലേക്ക് റോസാപ്പൂക്കൾ എത്തിച്ചത്. ഇക്വഡോർ, ബോഗോട്ട, കൊളംബിയ, യുഎസ്, യൂറോപ്, റഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കാണ് റോസാപ്പൂക്കൾ എത്തിച്ചതെന്ന് ഖത്തർ എയർവേയ്സ് അറിയിച്ചു.
വാലന്റൈൻ ദിനത്തിനായി മാസങ്ങൾക്ക് മുൻപേ തന്നെ പൂക്കൾ കയറ്റുമതി ചെയ്യുന്നതിനുള്ള തയാറെടുപ്പുകൾ തുടങ്ങിയിരുന്നുവെന്ന് ഖത്തർ എയർവേയ്സ് കാർഗോ വൈസ് പ്രസിഡന്റ് ഇയാൻ മൊർഗാൻ അറിയിച്ചു. ഇക്വഡോർ, കൊളംബിയ, കെനിയ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ഏറ്റവും അധികം പൂക്കൾ എത്തിച്ചത്.
Post Your Comments