കശ്മീർ: ഭീകരവാദ പ്രവർത്തനങ്ങളുടെയും സ്ഫോടനങ്ങളുടെയും ചരിത്രം തിരുത്തിക്കുറിച്ച പുൽവാമ ജില്ല. സദ്ഭരണ സൂചികയിൽ, ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് കശ്മീർ താഴ്‌വരയിലെ ഈ ജില്ല പുതിയ ചരിത്രം രചിക്കുന്നത്.
‘സദ്ഭരണ സൂചിക എന്ന സമ്പ്രദായം, കേന്ദ്രമന്ത്രി അമിത് ഷാ ജില്ലാ തലത്തിൽ ആരംഭം കുറിച്ച ഇന്ത്യയിലെ ആദ്യത്തെ കേന്ദ്രഭരണ പ്രദേശമാണ് ജമ്മു കശ്മീർ. ഇപ്രകാരമുള്ള സദ്ഭരണ സൂചികയിൽ, ഒന്നാം സംസ്ഥാനമാണ് പുൽവാമ കരസ്ഥമാക്കിയിരിക്കുന്നത്.’ ഡെപ്യൂട്ടി കമ്മീഷണർ ബഷീർ ഉൾഹഖ് ചൗധരി മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നു.
‘
ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം, സംസ്ഥാനത്ത് ചേക്കേറിയ അന്യസംസ്ഥാനങ്ങളിലെ സംരംഭകർ, കശ്മീരിലെ എല്ലാവർക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാൻ കാരണമായി. സാമ്പത്തിക ബുദ്ധിമുട്ട് മൂലം തീവ്രവാദത്തിലേക്ക് തിരിഞ്ഞിരുന്ന വലിയൊരു കൂട്ടം യുവാക്കൾ ഇതോടെ അത്തരം പ്രവർത്തനങ്ങൾ നിർത്തി. വ്യവസായങ്ങളും സംരംഭങ്ങളും ആരംഭിച്ചതോടെ, തൊഴിലില്ലായ്മ എന്ന വലിയൊരു പ്രശ്നത്തിൽ നിന്നാണ് കശ്മീർ യുവാക്കൾ കര കയറിയത്.
Post Your Comments