NattuvarthaKeralaNews

ലക്ഷങ്ങൾ വിലയുള്ള നിരോധിത പുകയില ഉല്പന്നങ്ങളുമായി രണ്ട് പേരെ പോലീസ് പിടികൂടി

ഇടുക്കി : കുമളിയിൽ ലക്ഷങ്ങൾ വിലയുള്ള നിരോധിത പുകയില ഉല്പന്നങ്ങളുമായി രണ്ട് പേരെ പോലീസ് പിടികൂടി. തമിഴ്നാട്ടിൽ നിന്ന് പുകയില ഉത്പ്പന്നങ്ങൾ എത്തിച്ച് വിൽക്കുന്ന മൊത്ത വ്യാപാരി ഉൾപ്പെടെയാണ് പിടിയിലായത്. രണ്ട് കേസുകളിലായി പതിനഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത ഉല്പന്നങ്ങളാണ് പോലീസ് കണ്ടെത്തിയത്.

റോസാപ്പൂകണ്ടം പുതുപ്പറമ്പിൽ വീട്ടിൽ ജലാലുദ്ദീനിനെയാണ് പോലീസ് പിടികൂടിയത്. ഇയാൾ ചില്ലറ വ്യാപാരിയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇയാളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് റോസാപ്പൂകണ്ടം റഫീഖ ഹൗസിൽ അബ്ദുൽ റസാഖിനെ പിടികൂടിയത്. വലിയ അളവിൽ പുകയില ഉൽപ്പന്നങ്ങൾ ഇയാളുടെ വീട്ടിൽ നിന്നും പിടിച്ചു. പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സിഐ ജോബിൻ ആൻറണിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button