Latest NewsNewsBeauty & StyleLife StyleHealth & Fitness

ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം പാൻ കേക്ക്

ബ്രേക്ക്ഫാസ്റ്റ് എളുപ്പത്തിൽ തയ്യാറാക്കാൻ കഴിഞ്ഞാൽ എല്ലാവർക്കും സന്തോഷം ആണ്. അത്തരത്തിൽ വേ​ഗത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് പാൻ കേക്ക്.

ആവശ്യമുള്ള സാധനങ്ങൾ

പാൽ – അര കപ്പ്

മുട്ട – മൂന്ന്

വാഴപ്പഴം – 1

തേൻ – രണ്ട് ടേബിൾ സ്പൂൺ

ഓട്സ് – ഒരു കപ്പ്

ഉപ്പ് – ഒരു നുള്ള്

അപ്പക്കാരം – ഒരു നുള്ള്

Read Also : ‘പിൻവലിക്കുകയല്ല, സൈനികവിന്യാസം വർധിപ്പിക്കുകയാണ് ചെയ്തത്’ : റഷ്യൻ അവകാശവാദങ്ങളെ എതിർത്ത് നാറ്റോ, അമേരിക്ക

പാൻ കേക്ക് തയ്യാറാക്കുന്ന വിധം

പാൽ, മുട്ട, വാഴപ്പഴം, തേൻ, ഓട്ട്സ്, അപ്പക്കാരം എന്നിവ നന്നായി ബ്ലെൻഡർ ഉപയോഗിച്ച് ഇളക്കുക. ഈ മിശ്രിതം പേസ്റ്റ് രൂപത്തിൽ ആയാൽ ഒരു പാൻ ചൂടാക്കി അതിൽ അൽപ്പം എണ്ണ തളിക്കുക.

പാൻ നന്നായി ചൂടായി കഴിഞ്ഞാൽ മിശ്രിതം പാനിൽ പരത്തുക. ഒരു വശം വെന്ത് കഴിഞ്ഞാൽ പാൻ കേക്കിന്റെ മറു ഭാഗവും നന്നായി വേവിക്കുക. തേനും പഴങ്ങളും കൂട്ടി ഇത് കഴിക്കാൻ വളരെ സ്വാദിഷ്ടമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button