ന്യൂഡല്‍ഹി : ഇന്ത്യയോടുള്ള നയത്തില്‍ മാറ്റം വരുത്തി പാകിസ്ഥാന്. ഭക്ഷ്യ ക്ഷാമത്തില്‍ വലയുന്ന അഫ്ഗാന് ജനതയ്ക്ക് ഭക്ഷ്യധാന്യം എത്തിക്കാന്‍ ഇന്ത്യയ്ക്ക് പാത തുറന്ന് നല്‍കാമെന്ന് പാകിസ്ഥാന് അറിയിച്ചു. 50,000 ടണ്‍ ഗോതമ്പ് ആണ് ഇന്ത്യ അഫ്ഗാനിലേയ്ക്ക് എത്തിക്കുന്നത്. നാല് മാസത്തെ നിരന്തര സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് തങ്ങളുടെ പ്രദേശത്ത് കൂടി ഭക്ഷ്യധാന്യം എത്തിക്കാന്‍ പാകിസ്ഥാന് സമ്മതം അറിയിച്ചത് .
Read Also : മുസ്ലീം സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് മുത്വലാഖ് നിരോധിച്ചത് : പ്രധാനമന്ത്രി നരേന്ദ്ര മോദി
തങ്ങളുടെ മണ്ണിലൂടെ അഫ്ഗാനിസ്ഥാനിലേക്കുള്ള ചരക്കുകള്‍ കൊണ്ടുപോകാന്‍ ഇന്ത്യയെ അനുവദിക്കില്ലെന്നായിരുന്നു പാകിസ്ഥാന്റെ ആദ്യ നിലപാട് . എന്നാല്‍ അഫ്ഗാന് ജനതയെ സഹായിക്കാന്‍ ഞങ്ങള്‍ ലോകത്തോട് മുഴുവന്‍ ആവശ്യപ്പെടുമ്പോള്‍, അതില്‍ നിന്ന് ഇന്ത്യയെ എങ്ങനെ തടയാനാകും? എന്നാണ് പുതിയ തീരുമാനത്തെ കുറിച്ച് പാക് മന്ത്രി ഫവാദ് ചൗധരി പറഞ്ഞത് .
ഇന്ത്യയില്‍ നിന്ന് ഭക്ഷ്യധാന്യം കയറ്റാന്‍ വരുന്ന അഫ്ഗാന് ട്രക്കുകള്‍ പാക്-അഫ്ഗാന് അതിര്‍ത്തിയിലൂടെ ടോര്‍ഖാമില്‍ നിന്ന് വാഗയിലെത്തും . അട്ടാരിയില്‍ നിന്ന് ഗോതമ്പ് കയറ്റിയ ശേഷമാകും മടക്കം.
Post Your Comments