Latest NewsNewsInternationalOmanGulf

ഡ്രോൺ ഉപയോഗിച്ചുള്ള പാർസൽ ഡെലിവറി സേവനങ്ങൾ ആരംഭിച്ച് ഒമാൻ

മസ്‌കത്ത്: ഡ്രോൺ ഉപയോഗിച്ചുള്ള പാർസൽ ഡെലിവറി സേവനങ്ങൾ ആരംഭിച്ച് ഒമാൻ. മസ്‌കത്ത് ഗവർണറേറ്റിലാണ് ഡ്രോൺ ഉപയോഗിച്ചുള്ള സേവനങ്ങൾ ആരംഭിച്ചത്. ഗവർണറേറ്റിൽ ഡ്രോൺ ഉപയോഗിച്ചുള്ള പാർസൽ ഡെലിവറി സേവനങ്ങൾ ആരംഭിച്ചതായി മസ്‌കത്ത് ഗവർണറാണ് അറിയിച്ചത്.

Read Also: മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് ഗവർണറുടെ വീട്ടിൽ നിന്നല്ല ശമ്പളം നൽകുന്നത്, ഖജനാവിൽ നിന്ന്: എംഎം മണി

യു വി എൽ റോബോട്ടിക്സ് എന്ന സ്ഥാപനവുമായി ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിയിലൂടെ ദൈനംദിന പോസ്റ്റൽ പാർസലുകളുടെ വിതരണത്തിന് പുറമെ, പ്രാദേശിക ഇ-കോമേഴ്സ് സേവനദാതാക്കളുമായി ചേർന്ന് അവശ്യസാധനങ്ങൾ, ഭക്ഷണം എന്നിവ ആവശ്യക്കാർക്ക് എത്തിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. മസ്‌കറ്റ് ബേ റെസിഡെൻഷ്യൽ കോംപ്ലക്‌സ്, ടൂറിസ്റ്റ് മേഖല എന്നിവിടങ്ങളിലാണ് ഈ സേവനം നടപ്പിലാക്കുന്നത്. തുടർന്ന് യെതി, യാൻഖേത്, അൽ ഖിറാൻ, അൽ സിഫാ തുടങ്ങിയ മസ്‌കറ്റ് വിലായത്തിലെ ഇടങ്ങളിലേക്ക് ഈ സേവനം വ്യാപിപ്പിക്കുന്നതാണ്.

Read Also: എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നവരാണ് ഞങ്ങള്‍, എതിര്‍ക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളെ മാത്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button