KottayamLatest NewsKeralaNattuvarthaNews

17 വ​യ​സ്സു​കാ​രി​യാ​യ പെ​ണ്‍കു​ട്ടി​യെ പ​ശ്ചി​മ​ബം​ഗാ​ളി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മം : പ്രതി പിടിയിൽ

പ​ശ്ചി​മ​ബം​ഗാ​ള്‍ ക​ച്ചി​ബാ​ര്‍ മ​ത്താ​ബാം​ഗ്ല​യി​ല്‍ മു​ഷി​ഗ​ഞ്ചി​ല്‍ ഐ​നു​ള്‍ ഹ​ഖി​നെ​യാ​ണ് (20) പൊലീസ് അറസ്റ്റ് ചെയ്തത്

പാ​ലാ: സോഷ്യൽമീഡിയയിലൂടെ പ​രി​ച​യ​പ്പെ​ട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍കി പ​ശ്ചി​മ​ബം​ഗാ​ളി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് അറസ്റ്റിൽ. പ​ശ്ചി​മ​ബം​ഗാ​ള്‍ ക​ച്ചി​ബാ​ര്‍ മ​ത്താ​ബാം​ഗ്ല​യി​ല്‍ മു​ഷി​ഗ​ഞ്ചി​ല്‍ ഐ​നു​ള്‍ ഹ​ഖി​നെ​യാ​ണ് (20) പൊലീസ് അറസ്റ്റ് ചെയ്തത്.

പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വ​ദേ​ശി​യാ​യ പെ​ണ്‍കു​ട്ടി​ 17 വ​ര്‍ഷ​മാ​യി പാ​ലാ​യി​ല്‍ ആണ് താ​മ​സി​ക്കു​ന്നത്. പെൺകുട്ടിയെ പ്ര​ണ​യം​ ന​ടി​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോകാൻ ശ്രമിച്ച പ്ര​തി​യെ കോ​ട്ട​യം റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ല്‍ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

Read Also : ചോദ്യം ഇടതുപക്ഷത്തോടാണ്,ഹിജാബ് ക്ലാസിൽ അനുവദിക്കണമെന്ന് പറയുന്ന നിങ്ങൾ എന്തുകൊണ്ട് സ്റ്റുഡന്റ് പൊലീസിന് അത് നിഷേധിച്ചു?

പെ​ണ്‍കു​ട്ടി​യെ കാ​ണാ​തായതോടെ മാ​താ​പി​താ​ക്ക​ള്‍ പാ​ലാ ഡി​വൈ.​എ​സ്.​പി ഷാ​ജു ജോ​സി​ന് പ​രാ​തി ന​ല്‍കിയിരുന്നു. തു​ട​ര്‍ന്ന് സൈ​ബ​ര്‍ സെ​ല്ലി‍ന്റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പെ​ണ്‍കു​ട്ടി​യും പ്ര​തി​യും കോ​ട്ട​യം റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ല്‍ ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞ് ബോ​ധ്യ​പ്പെ​ടു​ത്തി​യ​ശേ​ഷം കു​ട്ടി​യെ മാ​താ​പി​താ​ക്ക​ള്‍ക്കൊ​പ്പം വി​ട്ട​യ​ച്ചു. പ്ര​തി​ക്കെ​തി​രെ പോ​ക്സോ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​വും പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​നും കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

പാ​ലാ എ​സ്.​എ​ച്ച്.​ഒ കെ.​പി. ടോം​സ​ണി‍ന്റെ നേ​തൃ​ത്വ​ത്തി​ലെ പൊ​ലീ​സ് സം​ഘം ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button