ThiruvananthapuramKeralaNattuvarthaNews

പുതിയ ഡാം അനിവാര്യം : വിധി പുനഃപരിശോധിക്കണമെന്ന് കേരളം

തിരുവനന്തപുരം : മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട കേസിലെ വിധി പുനഃപരിശോധിക്കണമെന്നും, പുതിയ ഡാം അനിവാര്യമെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു.

വാദമുഖങ്ങൾ രേഖാമൂലമാണ് സംസ്ഥാനം ഇന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ചത്. പരിസ്ഥിതി മാറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേരളത്തിന്റെ വാദം. ബലപ്പെടുത്തൽ നടപടികൾ കൊണ്ട് 126 വർഷം പഴക്കമുള്ള അണക്കെട്ടിന്റെ ആയുസ് നീട്ടാൻ കേരളം പറഞ്ഞു. ജലനിരപ്പ് 142 അടിയാക്കാൻ അനുമതി നൽകിയ 2014ലെ വിധി പുനഃപരിശോധിക്കണമെന്നും ആവശ്യമെങ്കിൽ വിശാല ബെഞ്ചിന് വിടണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുതാൽപര്യഹർജികളിൽ സുപ്രീംകോടതി വാദം തുടങ്ങാനിരിക്കെയാണ് കേരളം നിലപാട് അറിയിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button