Latest NewsUAENewsInternationalGulf

വിലക്ക് പിൻവലിച്ചു: ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് മുട്ട കയറ്റുമതി ചെയ്യാം

ദുബായ്: ഇന്ത്യയിൽ നിന്ന് മുട്ടയും മറ്റ് പൗൾട്രി ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ച് യുഎഇ. അഞ്ച് വർഷത്തിന് ശേഷമാണ് യുഎഇ ഇന്ത്യയുടെ വിലക്ക് പിൻവലിച്ചത്. പക്ഷിപ്പനി പകരുന്നത് തടയാൻ വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്ത് നിർദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാമെന്ന് ഇന്ത്യ യുഎഇയ്ക്ക് ഉറപ്പു നൽകിയിരുന്നു. തുടർന്നാണ് വിലക്ക് പിൻവലിക്കാൻ തീരുമാനിച്ചത്.

Read Also: വാലന്റൈൻ ദിനത്തിൽ ഖത്തർ എയർവേയ്‌സ് വിവിധ രാജ്യങ്ങളിലേക്ക് എത്തിച്ചത് 60 ദശലക്ഷം റോസാപ്പൂക്കൾ

5 ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിൽ നിന്ന് മുട്ട യുഎഇയിൽ എത്തിക്കാൻ കഴിയും. എന്നാൽ മറ്റ് രാജ്യങ്ങളിൽ നിന്ന് മുട്ട എത്തിക്കാൻ 10 ദിവസത്തിൽ കൂടുതൽ വേണ്ടിവരുന്നുണ്ട്. അതേസമയം നിരോധനം പിൻവലിച്ചതിന് പിന്നാലെ ലുലു തമിഴ്‌നാട്ടിൽ നിന്ന് 4 കണ്ടെയ്‌നർ മുട്ട യുഎഇയിൽ എത്തിച്ചതായി ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി.

Read Also: സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിക്ക് നേരെ ക്രൂര മർദ്ദനം: അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button