Latest NewsKeralaIndiaNews

‘ഹിജാബ് നിർബന്ധമല്ല, പോയി ഖുറാൻ വായിക്ക്, ഏകീകൃത സിവിൽ കോഡ് വേണം’: പഴയ പോസ്റ്റ് ഷമ മുഹമ്മദിന് കൊടുത്ത എട്ടിന്റെ പണി

ഡൽഹി: കർണാടകയിലെ ഹിജാബ് നിരോധനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് അനുകൂല നിലപാട് എടുത്ത വ്യക്തിയാണ് കോൺഗ്രസിന്റെ ദേശീയ വാക്താവ് ഷമ മുഹമ്മദ്. എന്തുകൊണ്ടാണ് വിദ്യാർത്ഥികളെ അവരുടെ വസ്ത്രധാരണത്തിനനുസരിച്ച് വേർതിരിക്കുന്നതെന്നും ഇത് വർണ്ണവിവേചനമാണെന്നും ആരോപിച്ച് ഷമ രംഗത്തെത്തിയിരുന്നു. എന്നാൽ, ഷമയ്ക്ക് ഇപ്പോൾ തിരിച്ചടിയായിരിക്കുന്നത് അവരുടെ തന്നെ പഴയ പോസ്റ്റുകൾ ആണ്. ഹിജാബ് വിഷയത്തിലും ഏകീകൃത സിവിൽ കോഡ്‌ വിഷയത്തിലും 2016 ൽ ഷമ നടത്തിയ പ്രസ്താവനകളാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.

Also Read:പ്രിയപ്പെട്ട സഹതാരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് കോഹ്ലി

ഹിജാബ് നിർബന്ധമല്ലെന്നും ഇന്ത്യൻ മുസ്ലീങ്ങൾ അറബികളെ പോലെ പെരുമാറരുതെന്നും ഇന്ത്യക്കാരായി പെരുമാറണമെന്നുമാണ് ഷമ മുഹമ്മദിന്റെ പഴയ പോസ്റ്റിലുള്ളത്. യൂണിഫോം സിവിൽ കോഡ്‌ നടപ്പിലാക്കണമെന്ന ആവശ്യവുമുണ്ട്. ഷമയുടെ മൂന്ന് പോസ്റ്റുകളാണ് സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയത്. ഇന്ത്യയിലുള്ള മുസ്ലിംങ്ങൾ ഇന്ത്യക്കാരെ പോലെ പെരുമാറണമെന്നും അറബ് മുസ്ലിംങ്ങളെ പെരുമാറരുത് എന്നുമാണ് ഷമയുടെ ആദ്യത്തെ പോസ്റ്റിൽ ഉള്ളത്. ഏകീകൃത സിവിൽ കോഡിനെ പല രാജ്യത്തെ മുസ്ലിങ്ങളും അംഗീകരിക്കുന്നുണ്ടെന്നും എന്തുകൊണ്ടാണ് ഇന്ത്യയിൽ മാത്രം നടപ്പാക്കാത്തതെന്നുമാണ് ഷമയുടെ മറ്റൊരു ചോദ്യം. ഹിജാബ് നിർബന്ധമല്ലെന്നും പോയി ഖുർആൻ വായിക്കാനും ഷമ കൂട്ടിച്ചേർക്കുന്നുണ്ട്.

ബിജെപിയുടെ സംസ്ഥാന വാക്താവ് സന്ദീപ് വാര്യർ അടക്കമുള്ളവർ ഷമയുടെ നിലപാടിനെ പ്രശംസിച്ചും കോൺഗ്രസിന്റെ ഇപ്പോഴത്തെ നിലപാട് എന്താണെന്ന് ചോദ്യമുന്നയിച്ചും രംഗത്തുണ്ട്. കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിന്റെ ഹിജാബ്, യൂണിഫോം സിവിൽ കോഡ് വിഷയങ്ങളിലെ നിലപാടുകളെ സ്വാഗതം ചെയ്യുന്നുവെന്ന് സന്ദീപ് വാര്യർ വ്യക്തമാക്കുന്നു. മുസ്ലിം സ്ത്രീകൾ തന്നെയാണ് ഇത് പോലെ ശക്തമായ നിലപാടുകളുമായി മുന്നോട്ടു വരേണ്ടതെന്ന് പറഞ്ഞ സന്ദീപ് വാര്യർ, വിഷയത്തിൽ രാഹുൽ ഗാന്ധിയും കോൺഗ്രസ്സും നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button