കണ്ണൂർ: തോട്ടടയിൽ വിവാഹ സംഘത്തിന് നേരെയുണ്ടായ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. കടമ്പൂർ സ്വദേശി അരുണിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. സ്ഫോടക വസ്തുക്കൾ വാങ്ങിയത് കണ്ണൂരിൽ നിന്ന് തന്നെയാണെന്ന് പൊലീസ് പറഞ്ഞു. ഇവർക്ക് സ്ഫോടക വസ്തു നൽകിയ കടക്കാരനായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
Read Also: വിവാഹം ഇഷ്ടമില്ലാതെ കല്യാണ പന്തലിൽ നിന്നും ഓടി ഒളിക്കുന്ന ആറ്റുകാൽ ദേവി
ബോംബെറിഞ്ഞ സംഘത്തിന്റെ പക്കൽ വാളുമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന സനാദിന് വാൾ നൽകിയത് അരുണാണെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ സംഘത്തിലുണ്ടായിരുന്ന ജിഷ്ണുവെന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു. ഇവർ രണ്ടാമതെറിഞ്ഞ ബോംബ് ജിഷ്ണുവിന്റെ തലയിൽ വീണ് പൊട്ടുകയായിരുന്നു.
Post Your Comments