നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലുമെല്ലാം ധാരാളമായി കാണുന്ന ഒരു ചെടിയാണ് തുളസി. ആയുർവേദ ചികിത്സയിൽ പ്രധാന സ്ഥാനവും തുളസിക്ക് തന്നെ. ഏറെ ഔഷധ ഗുണങ്ങള്‍ അടങ്ങിയ ഒന്നു കൂടിയാണ്. തുളസി പരമ്പരാഗതമായി അനേകം തരത്തിലുള്ള ആയുർവേദ മരുന്നുകളിൽ ഉപയോഗിച്ച് വ ദിവസവും ഒരു ഗ്ലാസ് തുളസി ചായ കുടിയ്ക്കുന്നത് പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങളും നല്കുന്നു.
തുളസി ചായ എന്നത് വരണ്ട ചുമ അകറ്റുവാനുള്ള ഏറ്റവും ഫലപ്രദമായ പരിഹാരമാർഗ്ഗമാണ്. കൂടാതെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നതോടൊപ്പം, ഉത്തമ വേദന സംഹാരിയും, ആന്റി സെപ്റ്റിക്ക് സവിശേഷതകൾ അടങ്ങിയ ഒറ്റമൂലിയും ആകുന്നു. അലർജി, ബ്രോങ്കൈറ്റിസ്, ആസ്ത്മ, മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയിൽ നിന്നും തുളസി ഇലകൾ ആശ്വാസം നൽകുന്നു.
തുളസി ചായയിലെ പൊട്ടാസ്യം, കാൽസ്യം തുടങ്ങിയ ധാതുക്കൾ മയോകാർഡിയൽ ഇൻഫ്രാക്ഷൻ, ഹൃദയാഘാതം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവയിൽ നിന്ന് ഹൃദയത്തെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ, തുളസി ഇലകളിലെ ഉയർന്ന അളവിലുള്ള ഉർസോളിക് ആസിഡും മറ്റ് ഫൈറ്റോകെമിക്കലുകളും ഹൃദയ സംരക്ഷണ ഗുണങ്ങൾ പ്രകടമാക്കുന്നു.
തുളസി ചായയിലെ ഫൈറ്റോകെമിക്കലുകൾ രക്തത്തിലെ ഫ്രീ റാഡിക്കലുകളെ തുരത്തുകയും രക്തകുഴലുകളുടെ ചുവരുകളിൽ കൊളസ്ട്രോൾ കൂടുന്നത് തടയുകയും എല്ലാ സുപ്രധാന അവയവങ്ങളിലേക്കും രക്തയോട്ടം ഉത്തേജിപ്പിക്കുകയും രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു.
Read Also:- ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന് ജയം: ബയേണ്‍ മ്യൂണിക്കിന് സമനില
ദിവസവും തുളസിയില ചായ കുടിക്കുന്നത് കണ്ണിനും ചുറ്റും കറുത്ത പാടുകൾ, മുഖക്കുരു, ചുവന്ന പാടുകൾ, മറ്റ് ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയിൽ നിന്നെല്ലാം ആശ്വാസമേകുന്നു. ഇവയെ കൂടാതെ, തുളസി വൈറ്റമിൻ കെ പോലെയുള്ള പോഷകങ്ങളാൽ സമ്പുഷ്ടവുമാണ്. ഇത് ശരീരത്തിലെ അവയവങ്ങളെയും സംയുക്ത കോശങ്ങളെയും രാസപരവും, ശാരീരികവുമായ സമ്മർദ്ദങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.
Post Your Comments