KottayamNattuvarthaLatest NewsKeralaNews

ഈരാറ്റുപേട്ടയിൽ തെങ്ങ് വീണ് അപകടം : യുവാവ് മരിച്ചു

കളത്തൂക്കടവ് സ്വദേശി ജോൺസൺ (25) ആണ് മരിച്ചത്

കോട്ടയം: ഈരാറ്റുപേട്ടയിൽ തെങ്ങ് വീണുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കളത്തൂക്കടവ് സ്വദേശി ജോൺസൺ (25) ആണ് മരിച്ചത്.

മരം മുറിക്കുന്നതിനിടെയാണ് തെങ്ങ് വീണ് അപകടം ഉണ്ടായത്. പിക്കപ്പ് വാൻ ഉപയോഗിച്ച് മരം കെട്ടിവലിക്കുന്നതിനിടെ തെങ്ങിൽ പതിക്കുകയും തുടർന്ന് തെങ്ങ് വീഴുകയുമായിരുന്നു.

Read Also : ചിരഞ്ജീവിക്കൊപ്പം ശബരിമല ദർശനം നടത്തിയ 50 കഴിഞ്ഞ സ്ത്രീയെ യുവതിയാക്കി പ്രചാരണം: അഭിനന്ദനങ്ങളുമായി ബിന്ദു അമ്മിണി

ജോൺസനെ ഉടൻ ആശ്രുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button