കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ ജല അതോറിറ്റി ഉദ്യോഗസ്ഥന് അറസ്റ്റിൽ. എരഞ്ഞിപ്പാലം സരോവരം സബ്ഡിവിഷന് ഓഫീസിലെ അസിസ്റ്റന്റ് എന്‍ജീനിയര്‍ പി.ടി.സുനില്‍കുമാറാണ് വിജിലന്‍സ് പിടിയിലായത്. 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
അമൃത് പ്രോജക്ട് നാല് പദ്ധതിയുടെ കരാറുകാരനാണ് വി. രാജീവ്. ക്വാഷൻ ഡിപ്പോസിറ്റായി കെട്ടിവച്ച തുക തിരികെ ലഭിക്കുന്നതിനാണ് സുനിൽകുമാർ രാജീവിനോട് കൈക്കൂലി ആവശ്യപ്പെട്ടത്. കരാറിന്റെ ഭാഗമായി രാജീവ് ക്വാഷൻ ഡിപ്പോസിറ്റായി കെട്ടിവച്ചിരുന്ന ഏഴു ലക്ഷം രൂപ പ്രവൃത്തി പൂർത്തിയാക്കി ഗ്യാരന്റി പിരീഡ് 2021 ഒക്ടോബറിൽ കഴിഞ്ഞതിനു പിന്നാലെ മടക്കി ലഭിക്കുന്നതിനായി രാജീവ് സരോവരം അസി. എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിൽ അപേക്ഷ നൽകി. എന്നാൽ നിരവധി തവണ അസി. എൻജിനീയറെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല.
വീണ്ടും അസി. എൻജിനീയറെ സമീപിച്ച രാജീവിനോട് 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. രണ്ട് തവണ സുനില്‍കുമാര്‍ കൈക്കൂലി വാങ്ങുകയും മൂന്നാംതവണയും കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തപ്പോഴാണ് വിജിലന്‍സിനെ രാജീവ് അറിയിച്ചത്.
Post Your Comments