Latest NewsNewsLife StyleHealth & Fitness

വണ്ണം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ഈ പാനീയങ്ങൾ ഡയറ്റിൽ തീർച്ചയായും ഉൾപ്പെടുത്തണം

ഇന്ന് പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് അമിത വണ്ണം. വണ്ണം കുറയ്ക്കാൻ എന്ത് വഴിയും പരീക്ഷിക്കാൻ എല്ലാവരും തയ്യാറാണ്. വണ്ണം കുറയ്ക്കാൻ വർക്കൗട്ടിൽ മാത്രം ശ്രദ്ധ കൊടുത്താൽ പോര, ഡയറ്റും കാര്യമായി നോക്കണം. ഇതിന് ആദ്യം വേണ്ടത് ആരോഗ്യകരമായ ഭക്ഷണരീതിയാണ്.

വണ്ണം കുറയ്ക്കാൻ കൊഴുപ്പും കാർബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. ഒപ്പം വണ്ണം കുറയ്ക്കാനായി ഡയറ്റിൽ ചില പാനീയങ്ങളും ഉൾപ്പെടുത്താം.

നാരങ്ങാനീര് ചേർത്ത ചൂടുവെള്ളം രാവിലെ കുടിക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കും. ശരീരത്തിൽ കലോറിയുടെ അളവ് കുറയ്ക്കാനും ദഹനപ്രക്രിയയെ സു​ഗമമാക്കുന്നതിനും ഈ പാനീയം സഹായിക്കും.

Read Also : മതപരിവർത്തനത്തിന് നിർബന്ധിതയായി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം: അന്വേഷണം സിബിഐ ഏറ്റെടുത്തു

ആന്റിഓക്‌സിഡന്റുകൾ കൊണ്ട് സമ്പന്നമായ ഗ്രീൻ ടീ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഭാരം നിയന്ത്രിക്കാനും സഹായിക്കും. ഗ്രീൻ ടീയ്ക്ക് ശരീരഭാരം കുറയ്ക്കാനുള്ള ഗുണങ്ങൾ ഉണ്ടെന്ന് പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തിനും ​ഗ്രീൻ ടീ ഉത്തമമം ആണ്.

ധാരാളം പോഷക​ഗുണങ്ങളുള്ള ബീറ്റ്റൂട്ട് ജ്യൂസ് വണ്ണം കുറയ്ക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും കുടിക്കുന്നത് നല്ലതാണ്. ഫൈബർ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് വിശപ്പിനെ നിയന്ത്രിക്കാൻ സഹായിക്കും. അതുവഴി വണ്ണം കുറയ്ക്കാൻ സാധിക്കും.

തണ്ണിമത്തൻ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് തണ്ണിമത്തൻ. തണ്ണിമത്തനിൽ ഏറ്റവുമധികം ഉള്ളത് വെള്ളമാണ്. ഭക്ഷണത്തിനു മുമ്പ് തണ്ണിമത്തൻ കഴിക്കുന്നത് അമിത കലോറികളൊന്നും എത്തിപ്പെടാതെ വയർ നിറയ്ക്കും. ഫൈബറും അടങ്ങിയിരിക്കുന്നതിനാൽ ഇത് കൂടുതൽ ഭക്ഷണം കഴിക്കണമെന്ന തോന്നൽ ഇല്ലാതാക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button