പട്ന: കാലിത്തീറ്റ കുംഭകോണ കേസിൽ വീണ്ടും ജയിലിലായ ലാലു പ്രസാദ് യാദവിന് നീതി ലഭിക്കണമെന്നും ഈ ആവശ്യവുമായി ‘ന്യായ യാത്ര’ നടത്തുമെന്നും മൂത്ത മകൻ തേജ് പ്രതാപ് യാദവ്. ഈ മാസം 21ന് ആരംഭിക്കുന്ന യാത്ര ബിഹാറിനു പുറത്തേക്കുമുണ്ടാകുമെന്നും പിതാവ് ലാലുവിനു നീതി ലഭിക്കാനായി രക്തം ചിന്താനും തയാറാണെന്നും തേജ് പ്രതാപ് യാദവ് അറിയിച്ചു.
കാലിത്തീറ്റ കുംഭകോണ കേസിന്റെ പേരിൽ രോഗിയായ ലാലുവിനെതിരെ അതിക്രമമാണ് നടക്കുന്നതെന്നും തേജ് പ്രതാപ് യാദവ് ആരോപിച്ചു. കാലിത്തീറ്റ കുംഭകോണത്തിലെ അഞ്ചാമത്തേതും അവസാനത്തേതുമായ കേസിൽ ലാലു യാദവ് കുറ്റക്കാരാനാണെന്ന് സിബിഐ പ്രത്യേക കോടതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കേസിൽ ശിക്ഷ 21നു പ്രഖ്യാപിക്കാനിരിക്കെയാണ് ‘ന്യായ യാത്ര’യ്‌ക്കൊരുങ്ങുന്നതായി തേജ് പ്രതാപ് യാദവിന്റെ പ്രസ്താവന.
Post Your Comments