Latest NewsDevotional

മൂഷികന്മാർ ആരാധിക്കപ്പെടുന്ന കർണിമാതാ ക്ഷേത്രം

പ്രകൃതിയോടും ജീവികളോടും വളരെയധികം അനുഭാവം പുലർത്തുന്ന സനാതന ധർമ്മത്തിൽ, ഇവയ്ക്ക് പ്രത്യേകം ക്ഷേത്രങ്ങളുണ്ടെന്നതിൽ അത്ഭുതമില്ല. ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമാണ് ആയിരക്കണക്കിന് എലികൾ നിറഞ്ഞ രാജസ്ഥാനിലെ കർണിമാതാ ക്ഷേത്രം.

‘എലികളുടെ ക്ഷേത്രം’ എന്നറിയപ്പെടുന്ന കർണിമാതാ ക്ഷേത്രം രാജസ്ഥാനിലെ ബിക്കാനീറിൽ ആണ് സ്ഥിതി ചെയ്യുന്നത്. ബിക്കാനീറിൽ നിന്നും 30 കിലോമീറ്റർ അകലെയുള്ള ക്ഷേത്രത്തിൽ എത്തിച്ചേരാൻ ഒന്നര മണിക്കൂർ സമയമെടുക്കും. കറുത്ത നിറത്തിലുള്ള എലികളാണ് സിംഹഭാഗവുമെങ്കിലും, വളരെ അപൂർവമായി വെളുത്ത നിറത്തിലുള്ള എലികളെയും നിങ്ങൾക്ക് കാണാൻ സാധിക്കും. ഇവയെ കാണാൻ കഴിയുന്നത് ഭാഗ്യമായി കണക്കാക്കപ്പെടുന്നു.

ഏതാണ്ട് ഇരുപത്തയ്യായിരത്തിലധികം എലികളാണ് ഇവിടെ വസിക്കുന്നത്. അകത്ത് പ്രവേശിച്ചു കഴിഞ്ഞാൽ, നിങ്ങളുടെ കാലുകൾക്കിടയിലൂടെ നിരവധി എലികൾ ഓടി കളിക്കുന്നത് കാണാൻ സാധിക്കും. എല്ലാ എലികൾക്കും വയറു നിറയെ ഭക്ഷണവും ക്ഷേത്രത്തിൽ കൊടുക്കുന്നുണ്ട്. ലോകത്തിലെ എല്ലാ ജീവിവർഗങ്ങളെയും ഒരു കുടുംബത്തിൽപ്പെട്ടവരായി കാണുന്ന ഹിന്ദു ധർമ്മത്തിലെ രീതികൾ കണ്ടു മനസിലാക്കാനായി ഇവിടെ എത്തുന്നവരിൽ വലിയൊരു ഭാഗവും വിദേശികളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button