PathanamthittaLatest NewsKeralaNattuvarthaNewsLife Style

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് പണവും സ്വർണ്ണവും തട്ടി : 21കാരൻ പിടിയിൽ

മാരൂർ സ്വദേശി ആർ അജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

പത്തനംതിട്ട: സോഷ്യൽമീഡിയ വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം സ്വർണവും പണവും തട്ടിയെടുത്ത കേസിൽ 21കാരൻ പിടിയിൽ. മാരൂർ സ്വദേശി ആർ അജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസമാണ് സംഭവം. രാത്രി 11 മണിയോടെ അജിത്ത് പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കടന്ന് പീഡനം നടത്തിയതെന്നാണ് കേസ്. പീഡന ദൃശ്യം മൊബൈലിൽ പകർത്തുകയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണങ്ങളും തട്ടിയെടുക്കുകയായിരുന്നു. ഒരു പവന്റെ സ്വർണ്ണവും നാലായിരം രൂപയുമാണ് പെൺകുട്ടിയിൽ നിന്ന് അജിത്ത് തട്ടിയെടുത്തത്.

Read Also : യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ പരാതി നല്‍കി: പിന്നാലെ വനിതാ നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു

സംഭവത്തിൽ പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അജിത്തിനെ അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പി ആർ. ബിനുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button