ന്യൂഡൽഹി: പഞ്ചാബിന് സമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ കഴിയുന്ന ഏക പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് രാഹുല്‍ ഗാന്ധി.സംസ്ഥാനത്തിന്റെ സമാധാനവും ഐക്യവുമുറപ്പാക്കാന് ജീവന് നല്കാന് പോലും കോണ്‍ഗ്രസ് തയാറാണെന്നും .പഞ്ചാബിനെ സംരക്ഷിക്കാനാവുമെന്ന് തെളിയിച്ചിട്ടുള്ള പാര്‍ട്ടിയാണു കോണ്‍ഗ്രസെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.
Read Also: ദുബായ് എക്സ്പോ: സന്ദർശകരുടെ എണ്ണം 12 ദശലക്ഷം കവിഞ്ഞു
അതേസമയം പഞ്ചാബിലേക്ക് ദേശീയ നേതാക്കളുടെ പ്രവാഹം.പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസിന്റെ താരപ്രചാരകരായ പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള് എന്നിവര്‍ പഞ്ചാബിലെത്തി. അതിനിടെ, നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയുടെ കോപ്ടറിന് ചണ്ഡീഗഢിലെ രാജേന്ദ്ര പാര്‍ക്കില്‍നിന്ന് പറക്കാന്‍ അനുമതി നിഷേധിച്ചു. അതേസമയം, രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്ടര്‍ ഹോഷിയാപുരില്‍ ഇറക്കാന്‍ അനുമതി നല്‍കുകയും ചെയ്തു.
Post Your Comments