KeralaNattuvarthaLatest NewsIndiaNews

ഗവർണർക്ക് ഇതിനെക്കുറിച്ചൊന്നും വലിയ ധാരണയില്ല, അതുകൊണ്ടാണ് ഹിജാബിന്റെ പേരിൽ വിവാദം ഉണ്ടാക്കുന്നത്: കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഹിജാബ് വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന് വേണ്ടത്ര അറിവില്ലെന്ന് വിമർശിച്ച് പി കെ കുഞ്ഞാലിക്കുട്ടി. ഗവർണർ സന്ദർഭം ഉപയോഗപ്പെടുത്താൻ ശ്രമിക്കുകയാണെന്നും, ഭരണഘടനാ സ്ഥാനത്തിരുന്ന് ഇത്തരത്തിൽ നിലപാടെടുക്കുന്നത് അനൗചിത്യമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Also Read:ചര്‍മ്മത്തിലെ ചുളിവുകളകറ്റി സംരക്ഷിക്കാൻ നെല്ലിക്ക ഇങ്ങനെ ചെയ്യൂ

‘ഭരണഘടന ഉറപ്പു നല്‍കുന്ന ന്യൂനപക്ഷ അവകാശം വേണ്ട എന്ന് ഗവര്‍ണര്‍ പറയുന്നു.അദ്ദേഹത്തിന്റെ പ്രസ്താവന ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നതാണ്. മുസ്‌ലിം മാത്രമല്ല ഇവിടെ ന്യൂനപക്ഷം. ഹിജാബ് ഒന്നിനും ഒരു തടസ്സമല്ല. സംശയമുണ്ടെങ്കില്‍ മറ്റു പല രാജ്യങ്ങളിലും പോയി നോക്കണം’, കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം, ഹിജാബ് വിഷയത്തിൽ വിവാദം കത്തിക്കയറുകയാണ്. കോടതിവിധി മറികടന്നും കുട്ടികൾ സ്കൂളിൽ എത്തിയതോടെ അധ്യാപകർ അവരെ തിരിച്ചയക്കുന്ന സ്ഥിതി വരെയുണ്ടായി. ഹിജാബിനെക്കാൾ വലുതല്ല വിദ്യാഭ്യാസം എന്ന് പറഞ്ഞ് പരീക്ഷയെഴുതാൻ വന്ന കുട്ടിയെ പിതാവ് പുറത്തേക്ക് വിളിച്ചു കൊണ്ടു പോകുന്ന സംഭവം വരെ കർണാടകയിൽ അരങ്ങേറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button