NattuvarthaLatest NewsKeralaNews

അപ്പൊ ഷോക്കടിപ്പിച്ചാൽ ഇങ്ങനെ സത്യം പുറത്തു വരും: ചെയർമാന്റെ ആരോപണങ്ങൾ ശരിവെച്ച് വൈദ്യുത മന്ത്രി

തിരുവനന്തപുരം: കെഎസ്ഇബിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് അറുതി വരുത്താൻ ചർച്ച വിളിച്ച് വൈദ്യുത മന്ത്രി കൃഷ്ണൻകുട്ടി. വൈദ്യുതി ബോർഡിൽ ചെയർമാൻ ബി.അശോകും സിപിഎം, സിപിഐ അനുകൂല സംഘടനകളും തമ്മിലുള്ള ഏറ്റുമുട്ടൽ മുറുകിയതോടെയാണ് പ്രശ്നപരിഹാരത്തിന് മന്ത്രിയുടെ ഇടപെടലുണ്ടായത്.

Also Read:വെളുത്തുള്ളി പതിവായി തേന്‍ ചേര്‍ത്തു കഴിക്കൂ : ​ഗുണങ്ങൾ നിരവധി

ചെയർമാന്റെ ആരോപണങ്ങൾ ശരിവെച്ച മന്ത്രി കൂടുതൽ വിശദീകരണങ്ങൾക്കാണ് ചർച്ച വേണമെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്. പ്രശ്നത്തിൽ മുൻ വൈദ്യുതി മന്ത്രി എംഎം മണി കൂടി ഇടപെട്ടതോടെയാണ് കാര്യങ്ങൾ കൂടുതൽ വ്യക്തതയിലേക്ക് എത്തിയത്. എന്ത് അടിസ്ഥാനത്തിലാണു ചെയർമാൻ ഇതു പറഞ്ഞതെന്നും മന്ത്രി പറയേണ്ടത് ചെയർമാനെക്കൊണ്ടു പറയിപ്പിച്ചതാണോ എന്ന് അറിയണം എന്നായിരുന്നു എംഎം മണിയുടെ അഭിപ്രായം.

അതേസമയം, വൈദ്യുത മന്ത്രിയെ രൂക്ഷമായി വിമർശിച്ചാണ് എം എം മണി തന്റെ നിലപാട് വ്യക്തമാക്കിയത്. മന്ത്രി കൃഷ്ണൻകുട്ടി എൽഡിഎഫിന്റെ നേതാവല്ലേ, പറയുമ്പോൾ വേണ്ടത്ര ആലോചിക്കണ്ടേയെന്ന് എം എം മണി ചോദിച്ചിരുന്നു. ഇതോടെയാണ് വിവാദം അവസാനിപ്പിക്കാൻ മന്ത്രി നേതാക്കളെയടക്കം ഉൾപ്പെടുത്തി ചർച്ച വിളിച്ചത്.

shortlink

Post Your Comments


Back to top button