ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശും പഞ്ചാബും ലക്ഷ്യമിട്ട് പാക് ചാരസംഘടനയായ ഐഎസ്‌ഐ. സ്ഥാനാര്‍ത്ഥികളെ പാക് ചാര സംഘടനയായ ഐഎസ്ഐ ലക്ഷ്യമിടുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇനി മുതല്‍ സ്ഥാനാര്‍ത്ഥികള്‍ കേന്ദ്രസേനകളുടെ സംരക്ഷണയിലായിരിക്കും.
ഇരു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തുന്നതിനായി ഐഎസ്ഐ ശ്രമിക്കുന്നുണ്ടെന്നും, ഇതിനായി സിഖ് സംഘടനകളെ കൂട്ടുപിടിച്ച് സ്ഥാനാര്‍ത്ഥികളെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്നുമാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശിലെ 23 ബിജെപി സ്ഥാനാര്‍ത്ഥികളുടെയും, പഞ്ചാബിലെ 21 സ്ഥാനാര്‍ത്ഥികളുടെയും സുരക്ഷയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഈ സുരക്ഷ തുടരും. നിലവിലെ എംഎല്‍എമാരായ സ്ഥാനാര്‍ത്ഥികളാണ് അധിക സുരക്ഷ ലഭിക്കുന്നവരില്‍ ഭൂരിഭാഗവും.
കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ എസ്ബിഎസ് ബാഗലിന് ഇസെഡ് കാറ്റഗറി സുരക്ഷയാണ് നല്‍കിയിരിക്കുന്നത്. ബിജെപി എംപി ഡോ. രമേഷ് ചന്ദിന് എക്സ് കാറ്റഗറി സുരക്ഷയും നല്‍കിയിട്ടുണ്ട്. പഞ്ചാബില്‍ സുരക്ഷ ഏര്‍പ്പെടുത്തിയ 21 സ്ഥാനാര്‍ത്ഥികളും നിലവിലെ എംഎല്‍എമാരാണ്. ഇവര്‍ക്ക് വൈ കാറ്റഗറി സുരക്ഷയാണ് നല്‍കിയിരിക്കുന്നത്.
Post Your Comments