തൃശ്ശൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയ്ക്ക് നേരെ പരാതി നൽകിയ യൂത്ത് കോണ്‍ഗ്രസ് നേതാവായ യുവതി ആത്മഹത്യക്ക് ശ്രമിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തന്റെ ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു എന്ന പരാതി നല്‍കിയതിന് പിന്നാലെ യുവതിക്ക് നേരെ രൂക്ഷമായ സൈബര്‍ ആക്രമണമുണ്ടായി. ഇതിൽ മനംനൊന്താണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചതെന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വനിതാ നേതാവിനെ മോശക്കാരിയാക്കിയും അശ്‌ളീല ചുവയോടുമുള്ള പോസ്റ്റുകൾ കോൺഗ്രസ് പ്രവർത്തകർ തന്നെ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. യുവതിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന ഭീഷണിയും ഇതിന് വേണ്ടി കോൺഗ്രസ് പ്രവർത്തകർക്കിടയിൽ പ്രചരിച്ച ടെലഗ്രാം ഗ്രൂപ്പിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഉൾപ്പെടെയുള്ളവ പുറത്തുവന്നിട്ടുണ്ട്. കൂടാതെ യുവതിയുടെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണി മുസ്‌ലിം ലീഗ് സൈബര്‍ പോരാളി യാസര്‍ എടപ്പാൾ ഉയർത്തിയിരുന്നു.
യുവതിയുടെ നിരവധി വീഡിയോകള്‍ തന്റെ പക്കലുണ്ടെന്നും ഈ വീഡിയോകളില്‍ ഏതെങ്കിലും ഒന്ന് ഫേക്കാണെന്ന് തെളിയിച്ചാല്‍ നിങ്ങള്‍ പറയുന്ന പണി ചെയ്യാന്‍ ഞാന്‍ തയ്യാറാണെന്നും യാസര്‍ എടപ്പാള്‍ പറഞ്ഞിരുന്നു. ‘അതിന് നിങ്ങള്‍ക്ക് ലോകത്തെ ഏത് ടെക്നോളജിയും ഉപയോഗിക്കാം. ഭര്‍ത്താവ് അല്ലാതെ ഒരുപാട് പുരുഷന്മാരുമായി ഉള്ള സീക്രട്ട് വീഡിയോസ് എടുത്ത് വെക്കുന്ന എന്നിട്ട് മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുന്ന പെണ്ണിന് നമ്മുടെ നാട്ടില്‍ വെടി എന്ന് വിളിക്കും. നിങ്ങടെ നാട്ടില്‍ എന്ത് വിളിക്കുമോ എന്തോ?? ‘- യാസര്‍ എടപ്പാള്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സൈബർ ആക്രമണം രൂക്ഷമായതിനു പിന്നാലെ കൊടുങ്ങല്ലുര്‍ ഡി.വൈ.എസ്.പിക്ക് യുവതി പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ മതിലകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments