MalappuramKeralaNattuvarthaLatest NewsNews

മോഷണക്കേസ് പ്രതി സുഹൃത്തിനൊപ്പം എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി പിടിയിൽ

കൂ​ട്ടാ​യി കൊ​ല്ല​രി​ക്ക​ൽ റ​ഷീ​ദ് (30), പ​ച്ചാ​ട്ടി​രി ക​ള​രി​ക്ക​ൽ മ​ണ്ണ​ശ്ശ​ൻ ദ​ജാ​നി (50) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

തി​രൂ​ർ: മാരകമയക്കുമരുന്നായ എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി തീ​ര​ദേ​ശ​ത്ത് ല​ഹ​രി​യെ​ത്തി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്ന ര​ണ്ടു​പേ​ർ പിടിയിൽ. കൂ​ട്ടാ​യി കൊ​ല്ല​രി​ക്ക​ൽ റ​ഷീ​ദ് (30), പ​ച്ചാ​ട്ടി​രി ക​ള​രി​ക്ക​ൽ മ​ണ്ണ​ശ്ശ​ൻ ദ​ജാ​നി (50) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. തി​രൂ​ർ പൊ​ലീ​സാണ് പ്രതികളെ പി​ടി​കൂടിയത്.

പ​ച്ചാ​ട്ടി​രി ഭാ​ഗ​ത്ത് വെ​ച്ചാ​ണ് 15 പാ​ക്ക​റ്റ്​ എം.​ഡി.​എം.​എ​യും 130 ഗ്രാം ​ക​ഞ്ചാ​വും ഇ​വ ഉ​പ​യോ​ഗി​ക്കാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും കാ​റു​മാ​യി പ്ര​തി​ക​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തി​രൂ​ർ, താ​നൂ​ർ തീ​ര​ദേ​ശ​ങ്ങ​ളി​ൽ മയക്കുമരുന്ന് വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളാ​ണ് പ്ര​തി​ക​ൾ. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ കൂ​ട്ടാ​യി ഭാ​ഗ​ത്ത് യു​വാ​വി​നെ ആ​ക്ര​മി​ച്ച് പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​വും ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​യാ​ണ് റ​ഷീ​ദ്.

Read Also : ചൈനീസ് ഇറക്കുമതി പകുതിയാക്കി കുറച്ചാൽ ഇന്ത്യൻ ജിഡിപി 20 ബില്യൺ ഡോളർ വർദ്ധിക്കും : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

തി​രൂ​ർ സി.​ഐ ജി​ജോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ജ​ലീ​ൽ ക​റു​ത്തേ​ട​ത്ത്, എ.​എ​സ്.​ഐ ദി​നേ​ശ്, സ​ന്തോ​ഷ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഷ​റ​ഫു​ദ്ദീ​ൻ, ഷി​ജി​ത്ത്, ഉ​ണ്ണി​ക്കു​ട്ട​ൻ, അ​രു​ൺ​ദേ​വ്, അ​രു​ൺ എ​ന്നി​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button