Latest NewsKeralaNewsSpirituality

വിവാഹം ഇഷ്ടമില്ലാതെ കല്യാണ പന്തലിൽ നിന്നും ഓടി ഒളിക്കുന്ന ആറ്റുകാൽ ദേവി

തെക്കും കൊല്ലത്ത് വളർന്ന ശിവ പുത്രിയായ കന്യാവിനു (ദേവിക്ക് ) വിവാഹം ഇഷ്ടമില്ലായിരുന്നു

ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീഭദ്രകാളിയാണ് ‘ആറ്റുകാലമ്മ’. ‘സ്ത്രീകളുടെ ശബരിമല’ എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ അതിപ്രധാനമായ ഉത്സവമാണ്‌ ‘പൊങ്കാല മഹോത്സവം’. കുംഭമാസത്തിൽ കാർത്തിക നാളിൽ ആരംഭിച്ച്‌ പത്തു ദിവസങ്ങളിലായി നടത്തുന്ന ചടങ്ങുകളിൽ പ്രധാനം പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ദിവസം നടക്കുന്ന പൊങ്കാലയാണ്‌. ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് നടന്നുവരുന്ന പ്രധാന ചടങ്ങാണ് തോറ്റംപാട്ട്. കോവലനെ ദേവി കല്യാണം കഴിക്കുന്നതിന്റെ വര്‍ണനകളാണ് മാലപ്പുറം പാട്ടിൽ പറയുന്നത്.

ആറ്റുകാലിൽ ദേവിയുടെ കല്യാണ ചടങ്ങു ഉണ്ടെന്ന തരത്തിൽ ചില പ്രചാരണങ്ങൾ നടന്നിരുന്നു. എന്നാൽ ആറ്റുകാലിൽ അങ്ങനെ ഒരു ചടങ്ങില്ല. ദേവിയുടെ വിവാഹ മുഹൂർത്തം വർണ്ണിക്കുന്ന ഭാഗമാണ് മാലപ്പുറം പാട്ട്. എന്നാൽ യഥാർത്ഥത്തിൽ വിവാഹം നടക്കുന്നുണ്ടോ ? പ്രധാന ചടങ്ങായ തോറ്റം പാട്ടിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കാം.

read also: ‘ബിജെപി തരംഗം ഉണ്ടാകും’: യുപിയിൽ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരികയെന്നാല്‍ ഗുണ്ടായിസത്തിന്റെ അവസാനമെന്ന് മോദി

തെക്കും കൊല്ലത്ത് വളർന്ന ശിവ പുത്രിയായ കന്യാവിനു (ദേവിക്ക് ) വിവാഹം ഇഷ്ടമില്ലായിരുന്നു . ശിവപുത്രിക്ക് മനുഷ്യൻ ഭർത്താവോ ?? എന്നാൽഏഴാമത്തെ വയസ്സിൽ വടക്കും കൊല്ലത്തെ പാലകരുമായി വളർത്തച്ഛൻ വിവാഹം ഉറപ്പിക്കുന്നു

‘ഇന്നുതൊട്ടു മുതൽ ഏഴാം നാളിൽ വെള്ളിയാഴ്ച നല്ല ദിവസത്തില്
ചിങ്ങ രാശി നല്ല സമയത്ത് തെക്കും കൊല്ലത്തെ ദൈവ കന്യാവിനു
ശ്രീ വള്ളി മാലയ്ക്കു മുഹൂര്ത്തമുണ്ട് ……………….’

വിവാഹ ദിവസം പന്തീരായിരം ജനങ്ങളുമായി വിവാഹ വേദിയിൽ എത്തുകയാണ് പാലകർ. വിവഹ ചടങ്ങ് തുടങ്ങി. പാലകർ നോക്കിയപ്പോൾ തന്റെ ഇടതു വശത്ത് ഇരുന്ന വധുവിനെ കാണ്മാനില്ല . വിഷമിച്ച പാലകരോട് കന്യാവിനെ ഞാൻ കൂട്ടികൊണ്ടുവരം എന്ന് വായു പറയുന്നു . വായു വീശുമ്പോൾ കാറ്റു എല്ലായിടത്തും പരക്കുന്നു . എന്നാൽ ശംഖിൽ നിന്നും ശബ്ദം വരുന്നില്ല . നോക്കിയപ്പോൾ കന്യാവ് അതിൽ ഒളിച്ചിരിക്കുന്നു . ശംഖിൽ നിന്നും വിളിച്ചു കൊണ്ട് വന്നു കതിർ മണ്ഡപത്തിൽ ഇരുത്തുന്നു . പാലകർ മാല എടുത്തു നോക്കിയപ്പോൾ വീണ്ടും കന്യവിനെ കാണുന്നില്ല. സദസ്സിന്റെ മുൻപിൽ തന്റെ മാനം പോകുമല്ലോ എന്ന് പറയുന്ന പലകരോട് കന്യവിനെ കൂടികൊണ്ട് വരാമെന്ന ദൗത്യം വായു വീണ്ടും ഏറ്റെടുക്കുന്നു.

വായു വീശുമ്പോൾ താമര പൊയ്ക ഇളകി ആടുന്നു . എന്നാൽ ഒരു താമര മൊട്ടുമാത്രം ചലിക്കുന്നില്ല .കന്യാവ് അതിൽ ഉണ്ടെന്നു മനസിലാക്കുന്ന വായു ആ മൊട്ടു വിടര്ത്തി നോക്കിയപ്പോൾ കന്യാവിനെ കാണുന്നു . വീണ്ടും വിളിച്ചു കൊണ്ട് കതിർ മണ്ഡപത്തിൽ ഇരുത്തുകയും അവിടെനിന്നും എങ്ങോട്ടും പോകുകയില്ലെന്ന് സത്യം ചെയ്യിക്കുകയും ചെയ്യുന്നു. പാലകർ വീണ്ടും വരണ മാല്യം എടുത്തു കന്യവിന്റെ കഴുത്തിൽ വയ്ക്കാൻ നോക്കുമ്പോൾ ആ മാല രണ്ടായി പിളർന്നു കൈലാസത്തിൽ ഭഗവാന്റെ മുന്നില് ചെന്ന് വീഴുന്നു. തന്റെ മകളുടെ കല്യാണം തന്നെ അറിയിച്ചതെന്ന് മനസിലാക്കിയ മഹാദേവൻ വിഷ്ണു മായയെ വിളിച്ചു ദേവിയ്ക്ക് ചാർത്താനുള്ള ഏകാമിനോട് നല്ല യോഗവും പാലകർക്ക് വയ്ക്കാനുള്ള മാലയും കൊടുത്തു വിടുന്നു .

‘നമ്മുടെതായതൊരു പൊൻ മകളെ
ഞാനും ഭൂമീ ലോകത്തേക്ക് അയച്ചിട്ടിണ്ട്
ഏഴതല്ലോ നല്ല ഇളവയസ്സിൽ
ശ്രീ വള്ളി മാലയ്ക്ക് യോഗമുണ്ട് ..’

വിഷ്ണുമായ തേരിൽ കേറി ‘വീരാർമണി’ എന്ന പന്തലിന്റെ മുകളിൽ വന്നു ഇറങ്ങിയതും കന്യാവ് പുഞ്ചിരി തൂകുന്നു . അന്നേരം കണിയാർ മുഹൂര്ത്തമെന്നു പാട്ടുകാർ പാടുന്നു .

ആ സമയം ദേവീ വിഗ്രഹത്തിലോ ഉടവാളിലോ ശാന്തിക്കാരൻ പൂമാല ചാർത്തുന്നതും കതിന വെടികൾ മുഴങ്ങി ശബ്ദ മുഖരിതമാകുന്ന കാഴ്ച ആണ് നമ്മൾ കാണുന്നത് .

വിഷ്ണുമായ ആ രണ്ടുമാലയും മണ്ഡപത്തിൽ വയ്ക്കുമ്പോൾ മുഹൂർത്തം കണിയാർ പറയുന്ന സമയത്ത് പാലകർ നാണം കൊണ്ട് കണ്ണടച്ച് അതിലെ ഒരുമാല തന്റെ കഴുത്തിൽ സ്വയം വയ്ക്കുകയാണ് . ആ സമയത്ത് ദേവി ഏകാമിന്നോട് നല്ല യോഗം സ്വയം കഴുത്തിലും ചാർത്തുന്നു . തുടർന്ന് കണ്ണ് തുറന്നു നോക്കിയപ്പോൾ അമളി പറ്റിയത് അറിഞ്ഞ പാലകരോട് ‘ഭൂമി ലോകത്തുള്ള മനുഷ്യർക്ക്‌ കൺ കെട്ടാണ് എന്റെ ഭർത്താവേ’ എന്ന് പറയുന്നു. മനുഷ്യർ നിങ്ങൾ എന്റെ കഴുത്തിൽ മല വയ്ക്കുന്നതയിട്ടാണ് കണ്ടതെന്നും അവര്ക്ക് നമ്മൾ ഭാര്യ ഭർത്താവാണ് എന്നും പറയുന്നു

ഭഗവാനു ദേവി തന്റെ പൊൻ മകളാണ് . മറ്റുള്ള ദേവകൾക്ക് ശ്രീ മഹാദേവന്റെ പൊൻ മകളാണ്. വടക്കും കൊല്ലകാർക്ക് ദേവി തെക്കും കൊല്ലത്തെ ദൈവ കന്യവാണ്. പാലകർക്ക് ദേവി താൻ മാലവച്ച ദൈവ കന്യാവാണ്.

കടപ്പാട് : ലക്ഷ്മി രാജീവ്, ശ്രീകാന്ത് വേളിക്കാട്ട്, ആറ്റുകാൽ ചരിതം

shortlink

Related Articles

Post Your Comments

Related Articles


Back to top button