തിരുവനന്തപുരം: നാളെ ആറ്റുകാല്‍ പൊങ്കാല. പൊങ്കലയ്ക്കായി 10.50 നാണ് ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ തീ പകരുന്നത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തവണയും ആറ്റുകാല്‍ പൊങ്കാല പണ്ടാര അടുപ്പില്‍ മാത്രമാണ് നടക്കുക. ഭക്തര്‍ വീടുകളിലാണ് പൊങ്കാല അര്‍പ്പിക്കേണ്ടത്. ക്ഷേത്ര ട്രസ്റ്റ് ആണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. 12.20-ന് പൊങ്കാല നിവേദിക്കും.
Read Also : ഹിജാബ് അഴിപ്പിക്കുന്ന നടപടി പ്രാകൃതവും ലജ്ജാകരവും: രാജ്യം ലോകത്തിന് മുന്നില്‍ നാണം കെടുകയാണെന്ന് പാളയം ഇമാം
അതേസമയം 1500 പേര്‍ക്ക് പൊങ്കാല നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ അത്തരത്തില്‍ പൊങ്കാല നടത്തേണ്ടതില്ലെന്നും ഈ സാഹചര്യത്തില്‍ ഈ തീരുമാനം പ്രായോഗികമല്ലെന്നും ട്രസ്റ്റ് ഭാരവാഹികള്‍ അറിയിക്കുകയായിരുന്നു.
രോഗവ്യാപനം കുറയുന്ന സാഹചര്യത്തില്‍, ഇളവുകള്‍ അനുവദിക്കുന്നത് രോഗവ്യാപനം ഉയരാന്‍ സാധ്യതയുണ്ടെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.
Post Your Comments