മുംബൈ: ഐപിഎല്‍ 2022 താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് സൂപ്പര്‍ താരം സുരേഷ് റെയ്നയെ ഒഴിവാക്കിയതിനെതിരെ വിമർശനവുമായി മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. 40 വയസുവരെ കളിക്കുന്ന വിദേശ താരങ്ങളുള്ള ഐപിഎല്ലില്‍ 35കാരനായ റെയ്നയെ ഒഴിവാക്കിയതിന് ന്യായീകരണമില്ലെന്ന് പത്താന്‍ ട്വിറ്ററിൽ കുറിച്ചു.
ഒറ്റ സീസണിലെ മോശം പ്രകടനത്തിന്‍റെ പേരില്‍ റെയ്നയെ ഒഴിവാക്കിയത് ശരിയായില്ലെന്നും ഏതെങ്കിലും ഒരു ഫ്രാഞ്ചൈസിക്കെങ്കിലും റെയ്നയെ ടീമിലെടുക്കാമായിരുന്നുവെന്നും പത്താന്‍ പറഞ്ഞു. ക്രിസ് ഗെയ്‌ലിനെപ്പോലുള്ളവര്‍ 40 വയസുവരെ ഐപിഎല്ലില്‍ കളിച്ചിട്ടുള്ളതിനെക്കുറിച്ചായിരുന്നു പത്താന്‍റെ പരാമര്‍ശം.
Read Also:- മൃഗങ്ങളെ ഉപദ്രവിച്ചതിന്റെ പേരില്‍ ജര്‍മ്മന്‍ ഫുട്‌ബോൾ സൂപ്പര്‍ താരത്തിനെതിരെ കേസ്
കഴിഞ്ഞ സീസണില്‍ 12 മത്സരങ്ങളില്‍ 17.77 ശരാശരിയില്‍ 160 റണ്‍സ് മാത്രമാണ് റെയ്ന നേടിയിരുന്നത്. ചെന്നൈ ക്യാപ്റ്റൻ എം എസ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ 33-ാം വയസില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച റെയ്ന അതിനുശേഷം ദുബായില്‍ നടന്ന ഐപിഎല്ലില്‍ കളിക്കാനായി എത്തിയെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ തിരിച്ചുപോയിരുന്നു.
Post Your Comments